മഥുരയിൽ മൂന്നാമതും തന്നെ തിരഞ്ഞെടുത്തതിൽ നന്ദിയുണ്ടെന്ന് ബിജെപി നേതാവും നടിയുമായ ഹേമ മാലിനി. വിജയം നേടാൻ സാധിച്ചതിൽ ജനങ്ങളോടും എൻഡിഎ സഖ്യത്തിലെ പ്രവർത്തകരോടും നന്ദി അറിയിക്കുന്നെന്നും ഹേമ മാലിനി പറഞ്ഞു. ഇത്തവണ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും താൻ ശ്രമിക്കുമെന്നും ഹേമ മാലിനി പറഞ്ഞു. മഥുരയിലെ ഗതാഗത കുരുക്ക് പരിഹരിക്കുമെന്നും ഹേമ വ്യക്തമാക്കി.
ഉത്തർപ്രദേശിലെ മഥുര മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ ഹേമ മാലിനി രണ്ട് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയം ഉറപ്പിച്ചത്. ഇന്ത്യ സഖ്യത്തിലെ മുകേഷ് ധൻകർ, ബഹുജൻ സമാജ് പാർട്ടിയുടെ സുരേഷ് സിംഗ് എന്നിവരായിരുന്നു ഹേമാമാലിനിയുടെ എതിരാളികൾ. മഥുരയിൽ ഹാട്രിക് അടിച്ചതിന് പിന്നാലെ ഹേമമാലിനിക്ക് മകൾ ഇഷ ഡിയോളും ആശംസകൾ നേർന്നു.
TAGS: NATIONAL, POLITICS
KEYWORDS: Hema malini won for the third time from mathura
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…