കോഴിക്കോട്: സുല്‍ത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ തന്നെയെന്ന് ഡിഎൻഎ പരിശോധനയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൃതദേഹം കുടുംബത്തിന് കൈമാറിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹമാണ് ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.
വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം മാവൂർ റോഡ് ശ്‌മശാനത്തില്‍ സംസ്കരിക്കും. കണ്ണൂർ ലാമ്ബില്‍ നിന്ന് ഇന്നലെയാണ് പരിശോധനാഫലം പുറത്ത് വന്നത്. ഒരു മാസത്തില്‍ അധികമായി ഡിഎൻഎ പരിശോധന ഫലം ലഭിക്കാതായതിനെ തുടർന്ന് കുടുംബം മുഖ്യമന്ത്രിക്കും, ഡിജിപിക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
ആദ്യഘട്ടം സാമ്പിള്‍ ശേഖരിച്ചതിലെ പിഴവാണ് ഫലം വൈകാൻ കാരണം. കോഴിക്കോട് മായനാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു സുല്‍ത്താൻബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം ചേരമ്ബാടി വനമേഖലയില്‍ നിന്ന് കഴിഞ്ഞ ജൂണ്‍ 28നാണ് കണ്ടെത്തിയത്. 2024 മാർച്ച് 20 നാണ് വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട്ടുനിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മുഖ്യപ്രതികളായ നൗഷാദ്, ജ്യോതിഷ്, അജേഷ്, വെല്‍ബിൻ മാത്യു തുടങ്ങി അഞ്ച് പേർ നേരത്തെ അറസ്റ്റിലായിരുന്നു.
SUMMARY: Hemachandran murder case: Body released to relatives
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ അറ്റകുറ്റപണിക്കിടെ ബസിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ചങ്ങനാശേരി മാമ്മൂട് കട്ടച്ചിറവെളിയിൽ കുഞ്ഞുമോനാ (60)ണ് മരിച്ചത്. എഞ്ചിനീയറിങ്…
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നു. രഹസ്യകേന്ദ്രത്തിൽവച്ച് തിരുവനന്തപുരം റൂറൽ എസ്പിയാണ്…
ബെംഗളൂരു: മദ്യലഹരിയില്‍ അന്തര്‍സംസ്ഥാന ബസ് ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍. കോഴിക്കോട് - ബെംഗളൂരു റൂട്ടിലോടുന്ന ഭാരതി ബസാണ് യാത്രക്കാരുടെ…
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു ഉഡുപ്പി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡെപ്യൂട്ടി കമ്മീഷണര്‍ സ്വരൂപ…
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപമുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമർദ്ദം (ഡീപ് ഡിപ്രഷൻ) ‘ഡിറ്റ്…
തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ പീഡനത്തിനിരയായ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി…