KARNATAKA

ലഹരിമുക്ത ചികിത്സയ്ക്ക് പച്ചമരുന്ന്: കലബുറഗിയിൽ നാലുപേർ മരിച്ചു

ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു.. കലബുറഗി ജില്ലയിലെ ഇമാദപുർ ഗ്രാമത്തിലാണ് സംഭവം. ലക്ഷ്മി നരസിംഹലു (45), മകൻ നിംഗപ്പ നരസിംഹലു (21), മടക്കൽ ഗ്രാമത്തിലെ നാഗേഷ് (27), ഗണേഷ് (30) എന്നിവരാണ് മരിച്ചത്.

മദ്യാസക്തിയിൽ നിന്ന് മോചനം നേടുന്നതിനായി പ്രദേശത്തെ പരമ്പരാഗത വൈദ്യനായ ഫക്കീരപ്പയെ ഇവര്‍ സമീപിച്ചിരുന്നു. ഇയാള്‍ നൽകിയ മരുന്നുകഴിച്ചതിനെ തുടര്‍ന്നാണ്‌ ദുരന്തമുണ്ടായത്‌. മരണപ്പെട്ട ലക്ഷ്മിയുടെ മകൾ നവിത നൽകിയ പരാതിയെത്തുടർന്ന് കേസെടുത്ത പോലീസ് ഫകിരപ്പയെ അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് ആറിനാണ് ലക്ഷ്മിയും മകനും മറ്റ് രണ്ടുപേരും ഫകിരപ്പയുടെ നാട്ടുചികിത്സാ കേന്ദ്രത്തിൽ എത്തിയത്. ലഹരിമുക്തി ചികിത്സയുടെ ഭാഗമായി നാലുപേർക്കും മരുന്നു നൽകി. ഇത് കഴിച്ച് അധികം വൈകാതെ തന്നെ ഇവർ മയങ്ങി വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മൂന്നുപേർ അന്നും നിംഗപ്പ അടുത്തദിവസവും മരിച്ചു.
SUMMARY: Herbal medicine for addiction treatment: Four people died in Kalaburagi
NEWS DESK

Recent Posts

ആരാണ് റഷ്യന്‍ എണ്ണ കൊണ്ട് ലാഭമുണ്ടാക്കുന്നത്?

ലേഖനം  ▪️ സുരേഷ് കോടൂര്‍ (അമേരിക്കനായാലും റഷ്യനായാലും ഇന്ത്യയിലെ കോരന് എണ്ണ കുമ്പിളിൽ തന്നെയാണ്!) അമേരിക്കയുടെ സമ്മ൪ദ്ധത്തിന് വഴങ്ങാതെ ഇന്ത്യ…

21 minutes ago

അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളത്തില്‍ നിന്ന് ഏഴ് പാര്‍ട്ടികള്‍

ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ്…

1 hour ago

ഓപ്പറേഷൻ സിന്ദൂര്‍: പാക്കിസ്ഥാന്‍റെ ആറ് വിമാനങ്ങള്‍ തകര്‍ത്തെന്ന് വ്യോമസേന

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍…

2 hours ago

നഴ്സിങ് വിദ‍്യാര്‍ഥിനി അമ്മു സജീവന്‍റെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച്‌ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…

3 hours ago

‘സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, കരാറില്‍ ഒപ്പിട്ടത് സ്‌പോണ്‍സര്‍’; മെസി വിവാദത്തില്‍ കായിക മന്ത്രി

തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…

4 hours ago

ഡിഗ്രിക്കാര്‍ക്ക് കേരളത്തിലെ എസ്ബിഐ ബാങ്കുകളില്‍ ക്ലര്‍ക്ക് ആവാൻ അവസരം: 6589 ഒഴിവുകള്‍

തിരുവനന്തപുരം:എസ്‌ബി‌ഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ)…

5 hours ago