കൽപ്പറ്റ: ജില്ലയിൽ മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, മതപഠന ക്ലാസുകൾ എന്നിവക്കാണ് ഇന്ന് (ജൂലൈ 27) അവധി. ശക്തമായ മഴയിൽ ജില്ലയിൽ പലയിടത്തായി നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജില്ലയിൽ റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവർത്തനത്തിന് കളക്ടർ താത്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മുണ്ടക്കൈ – ചൂരൽമല ദുരന്ത പ്രദേശത്ത് നോ ഗോ സോൺ മേഖലയിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് അതിതീവ്രമഴ തുടരുകയാണ്. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ നാളെ രാവിലെ എട്ടിന് സ്പില്‍വെ ഷട്ടറുകള്‍ 75 സെന്റീമീറ്ററായി ഉയര്‍ത്തി 61 ക്യുമെക്‌സ് വെള്ളം ഒഴുകി വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിത പ്രദേശത്തെ നോ ഗോ സോണ്‍ മേഖലയിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായും ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നുകേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
SUMMARY: Hevy rain wayand schools clossed today
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…
ബെംഗളൂരു: മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിതാ ഡയറക്ടറായി മലയാളി നിയമിതയാകുന്നു. തിരുവനന്തപുരം ആനയറ സ്വദേശിനിയായ പി.വി. ഉഷാകുമാരി 31ന് ചുമതലയേൽക്കുന്നത്.…
ബെംഗളൂരു: കൊല്ലം ഈട്ടിവിള പുനലൂർ സ്വദേശി ഡി. ലാസർ (79) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. രാമമൂർത്തിനഗർ പഴയ…
ന്യൂഡൽഹി: നാലുവർഷത്തിന് ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിച്ചു. കൊല്‍ക്കത്തയില്‍ നിന്നും ഗുഹാൻഷുവിലേക്കാണ് ആദ്യ സർവീസ്. ഷാങ്ഹായി…
പാലക്കാട്: സ്കൂള്‍ ഗോവണിയില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മലപ്പുറം താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിൻറെ മകൻ ഏഴ്…