ജറുസലേം: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹസൻ നസ്‌റല്ലയുടെ പിൻഗാമിയായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിമിനെ തിരഞ്ഞെടുത്തതായി ഹിസ്ബുല്ല. ഹിസ്ബുല്ലയ്ക്ക് വേണ്ടി വിദേശ മാധ്യമങ്ങളുമായി അഭിമുഖങ്ങൾ നടത്തുന്നതിന് വരെ പേരുകേട്ട പ്രമുഖ വക്താക്കളിൽ ഒരാളാണ് 71കാരനായ നയിം ഖാസിം.
ഹിസ്ബുല്ലയുടെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ്. 33 വര്‍ഷം ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ഖാസിം പ്രവര്‍ത്തിച്ചിരുന്നു. നസ്‌റല്ലയുടെ മരണത്തെത്തുടര്‍ന്ന് ആക്ടിങ് സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചിരുന്നു.
ഹിസ്ബുല്ലയുടെ നയങ്ങളും ലക്ഷ്യങ്ങളും പാലിക്കുന്നതിനാലാണ് നയിം ഖാസിമിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് ഹിസ്ബുല്ല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 1992 മുതല്‍ ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറല്‍ സ്ഥാനം വഹിച്ച ഹസന്‍ നസ്‌റല്ല കഴിഞ്ഞമാസമുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തിലാണു കൊല്ലപ്പെട്ടത്. നസ്‌റല്ലയുടെ കൊലപാതകത്തിന് ശേഷം ഹിസ്ബുല്ല മേധാവിയെ തീരുമാനിച്ചിരുന്നില്ല. നസ്‌റല്ലയുടെ ബന്ധു ഹഷീം സഫിദ്ദീനെ ഈ സ്ഥാനത്തേക്ക് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും നസ്‌റല്ലയ്ക്ക് പിന്നാലെ ഇദ്ദേഹവും കൊല്ലപ്പെടുകയായിരുന്നു.
1953ൽ ബെയ്‌റൂട്ടിലാണ് നയിം ഖാസിം ജനിച്ചത്. 1982ൽ ഇസ്രയേൽ ലബനനെ ആക്രമിച്ചതിനു ശേഷമാണ് ഹിസ്ബുല്ല രൂപീകരിക്കുന്നത്. സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു ഖാസിം. 1992ൽ മുതൽ ഹിസ്ബുല്ലയുടെ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറൽ കോർഡിനേറ്ററും നയിം ഖാസിം ആയിരുന്നു.
<BR>
TAGS : HEZBOLLAH
SUMMARY : Hezbollah has a new leader. Naeem Qasim succeeds Hassan Nasrallah
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…
ഡല്‍ഹി: ന്യൂഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. ചാവേർ ആക്രമണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം എൻഐഎ…