LATEST NEWS

പ്രജ്ജ്വലിന്റെ ഹര്‍ജിയില്‍ എതിർവാദം സമര്‍പ്പിക്കാന്‍ എസ്‌ഐടിയോട് ഹൈക്കോടതി

ബെംഗളൂരു : ബലാത്സംഗക്കേസിലെ ശിക്ഷ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ രേവണ്ണ നൽകിയ ഹര്‍ജിയില്‍ എതിർവാദം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തോട് നിർദേശിച്ച് ഹൈക്കോടതി. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതി നൽകിയ ജീവപര്യന്തം തടവുശിക്ഷ സസ്പെൻഡ് ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട കേസാണെന്നും മൂന്നുവർഷം വൈകി പരാതിയുന്നയിക്കുന്നത് അസ്വാഭാവികമാണെന്നും ഹർജിയിൽ ആരോപിച്ചു.

എതിർവാദമുന്നയിക്കാൻ സമയംവേണമെന്ന് എസ്‌ഐടിക്കുവേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രവിവർമകുമാർ ആവശ്യപ്പെട്ടതോടെ നവംബർ 13-ന് ഹർജി വീണ്ടും പരിഗണിക്കാനായി ജസ്റ്റിസുമാരായ കെ.എസ്. മുഡുഗൽ, ടി. വെങ്കടേശ് നായിക് എന്നിവരടങ്ങിയ ബെഞ്ച് മാറ്റി.

കഴിഞ്ഞ വർഷം മേയ് 30 നാണ് പ്രജ്ജ്വൽ അറസ്റ്റ‌ിലായത്. മൈസൂരു കെആർ നഗർ സ്വദേശിനിയായ ജോലിക്കാരിയെ 3 തവണ പീഡിപ്പിച്ച് വിഡിയേ വിഡിയോ ചിത്രീകരിച്ചെന്ന കേസിൽ ഓഗസ്റ്റ് 2 നാണ് പ്രജ്ജ്വലിന് ജീവപര്യന്തം വിധിച്ചത്.  . ഒട്ടേറെ സ്ത്രീകളെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തുകയും ചെയ്തെന്ന് കേസിൽ അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
SUMMARY: High Court asks SIT to file counter-argument in Prajjwala’s petition

 

NEWS DESK

Recent Posts

പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും

കണ്ണൂര്‍: പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. ഇന്ദിരയെ…

32 minutes ago

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് വിലക്ക് ജനുവരി 7 വരെ നീട്ടി ഹൈക്കോടതി

കൊച്ചി: ഒന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി…

1 hour ago

ലോക്സഭയില്‍ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു ഭേദഗതി ബില്ല് ലോകസഭയില്‍ പാസാക്കി. ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുക്കമാണ് ബില്ല് പാസാക്കിയതായി കേന്ദ്രം…

2 hours ago

പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരി എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ്…

3 hours ago

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ഡല്‍ഹി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ…

4 hours ago

പി.ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച്‌ ഡബ്ല്യുസിസി

തിരുവനന്തപുരം: ഐഎഫ്‌എഫ്കെ മുന്നൊരുക്കങ്ങള്‍ക്കിടെയാണ് കുഞ്ഞുമുഹമ്മദില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി ആരോപിച്ച്‌ ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തക തന്നെ പരാതി…

5 hours ago