ബെംഗളൂരു: രഞ്ജിത്തിന് എതിരായ പീഡന പരാതിയില്‍ കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപ്പകര്‍പ്പിന്റെ വിശദാശങ്ങള്‍ പുറത്ത്. ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിന് എതിരായ പീഡന പരാതിയിൽ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. പരാതിക്കാരൻ പറയുന്നത് പച്ചക്കള്ളമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
ബെംഗളൂരു വിമാനത്താവളത്തിന് അടുത്തുള്ള താജ് ഹോട്ടലിൽ വെച്ച് യുവാവ് പീഡനം നേരിട്ടുവെന്ന് പറയുന്ന വർഷം 2012 ആണ്. എന്നാൽ എയർപോർട്ടിന് അടുത്തുള്ള താജ് തുടങ്ങിയത് 2016-ൽ മാത്രമാണ്. ഇക്കാരണത്താൽ തന്നെ താജ് ഹോട്ടലിന്റെ നാലാം നിലയിൽ വെച്ച് നടന്നുവെന്ന പരാതി വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു.
പരാതിക്കാരൻ 12 വർഷത്തിന് ശേഷമാണ് പരാതി നൽകിയത്. എന്ത് കൊണ്ട് പരാതി നൽകാൻ ഇത്ര വൈകി എന്നതിനും വിശദീകരണമില്ല. പരാതിയിൽ പറയുന്ന എല്ലാ കാര്യങ്ങളും വ്യാജമെന്ന് കരുതേണ്ടി വരുമെന്നും അതിനാൽ കേസന്വേഷണത്തിന് സ്റ്റേ അനുവദിക്കുന്നുവെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
TAGS: KARNATAKA | HIGH COURT
SUMMARY: High court criticises man who filed complaint against ranjith
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…
ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…