Categories: TOP NEWS

വാഹനങ്ങളിലെ അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും, കർശന നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെ വാഹനങ്ങളിലെ അനധികൃത ലൈറ്റുകള്‍ക്കും മറ്റ് ഫിറ്റിംഗുകള്‍ക്കുമെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി. ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. വാഹന ഉടമ ഡ്രൈവർ എന്നിവർക്കെതിരെയും പ്രോസിക്യൂഷന്‍ നടപടിയുണ്ടാകും. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചിന്റേതാണ് നിര്‍ദേശം.

ബഹുവര്‍ണ പിക്സല്‍ ലൈറ്റ് നെയിം ബോര്‍ഡുകളും അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെയാണ് നിര്‍ദേശം നല്‍കിയത്.

സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിച്ച് പൊതു വാഹനങ്ങളില്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ദൃശ്യങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിക്കുന്നത് വ്യക്തമാണ്.നവ കേരള ബസ് ഉള്‍പ്പെടെ പണിതിറക്കിയ അക്രഡിറ്റഡ് ബോഡി ബില്‍ഡേഴ്‌സിന്റെ വര്‍ക്ക്‌ഷോപ്പിലാണ് നിയമം ലംഘിച്ച് ബസുകള്‍ക്ക് രൂപമാറ്റം വരുത്തിയത് എന്നും ഹൈക്കോടതിയുടെ നിരീക്ഷണം.

താല്‍ക്കാലിക റജിസ്‌ട്രേഷന്‍ നമ്പരുള്ള രണ്ട് ബസുകള്‍ അധിക ലൈറ്റുകളും മറ്റും ഘടിപ്പിച്ച് ഇറക്കിയതും ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചു. ഇത്തരം ലൈറ്റുകൾ ഘടിപ്പിക്കുമ്പോൾ എതിരെ വരുന്ന മറ്റ് വാഹനങ്ങള്‍ക്ക് എങ്ങനെ സഞ്ചരിക്കാനാവുമെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. അതേസമയം ഇക്കാര്യത്തില്‍ മറുപടി നല്‍കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സാവകാശം തേടിയിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
<br>
TAGS : VEHICLES | HIGH COURT
SUMMARY : High Court demands strict action against illegal lights and other fittings in vehicles

Savre Digital

Recent Posts

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…

11 minutes ago

ജപ്പാനില്‍ ഭൂചലനം; തീവ്രത 6.8, സുനാമി മുന്നറിയിപ്പ് നല്‍കി അധികൃതര്‍

ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…

26 minutes ago

മലയാളികൾക്ക് സ്വത്വബോധമുണ്ടാകണം- കവി മുരുകൻ കാട്ടാക്കട

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.…

55 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് താനിക്കുന്നത്ത് രാജഗോപാൽ (69) ബെംഗളൂരുവില്‍ അന്തരിച്ചു. ഷെട്ടിഹള്ളി നന്ദനനഗറിലായിരുന്നു താമസം. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. വിദ്യാരണ്യപുരയിലെ കോട്ടക്കല്‍…

1 hour ago

യു.പിയിൽ ദിനോസറിന്റെ ഫോസിൽ കണ്ടെത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍ ജില്ലയില്‍ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ട്രൈസെറോടോപ്പ്‌സ് വിഭാഗത്തില്‍പ്പെട്ട ദിനോസറിന്റേതാണ് ഫോസിലെന്നാണ് നിഗമനം. സഹന്‍സറ നദീതീരത്ത്…

1 hour ago

തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം കോര്‍പറേഷൻ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോർപ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. ആകെ 67 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.…

3 hours ago