കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ് വിഭജനത്തിന്റെ തുടർനടപടികളെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹർജികള്‍ തള്ളിയതിനെ തുടർന്നാണ് പ്രതിപക്ഷ കക്ഷികള്‍ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
ഒറ്റപ്പാലം, ഗുരുവായൂർ, വടകര, മുൻസിപ്പാലിറ്റികളുടെ വാർഡ് വിഭജനത്തിനും വിധി ബാധകമാകും. അഞ്ച് പഞ്ചായത്തുകളിലെ വാർഡ് വിഭജനത്തിനെതിരായ ഹരജികളും ഹൈക്കോടതി സ്വീകരിച്ചു. ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി, ഗുരുവായൂർ മുന്‍സിപ്പാലിറ്റി, വടകര മുന്‍സിപ്പാലിറ്റി, കഠിനംകുളം ഗ്രാമപഞ്ചായത്ത്, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്, അയ്യംപുഴ ഗ്രാമപഞ്ചായത്ത്, ചെങ്ങള ഗ്രാമപഞ്ചായത്ത്, പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് എന്നിവയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പരിഗണിച്ച തദ്ദേശ സ്ഥാപനങ്ങള്‍.
അനില്‍ കെ.നരേന്ദ്രൻ, മുരളീകൃഷ്ണ.എസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് അപ്പീല്‍ പരിഗണിച്ചത്. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ് സ്വാഗതാർഹമെന്ന് യുഡിഎഫ് കൗണ്‍സില്‍ പാർട്ടി നേതാക്കളായ കെ.സി ശോഭിതയും കെ.മൊയ്തീൻ കോയയും പ്രതികരിച്ചു.
കൃത്യമായ വിവരങ്ങളാണ് കോടതിമുമ്പാകെ സമർപ്പിച്ചത്. സങ്കുചിതരാഷ്ട്രീയ താല്‍പര്യം മാത്രം മുൻനിർത്തിയാണ് കോർപറേഷനില്‍ വാർഡ് വിഭജനം നടന്നിരുന്നത്. 3000ത്തോളം കെട്ടിടങ്ങള്‍ രേഖകളില്ല. കമ്മീഷൻ നിയോഗിച്ച ജില്ലാതല അന്വേഷണ ഉദ്യോഗസ്ഥർ യുഡിഎഫ് ഉന്നയിച്ച പരാതികള്‍ ശരിവച്ച് കമ്മീഷന് റിപ്പോർട്ട് നല്‍കിയിട്ടും കമ്മീഷൻ പരിഗണിച്ചില്ലെന്നും നേതാക്കള്‍ പറഞ്ഞു.
SUMMARY: High Court intervenes in ward division; further steps will be taken as per the court’s verdict
പട്‌ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…
കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…
കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയെ (33…
കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…
പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…
തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളം എന്ന പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്ന് നടൻ മമ്മൂട്ടി അഭിപ്രായപ്പെട്ടു. എട്ടുമാസത്തെ…