LATEST NEWS

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച നടപടി; സര്‍ക്കാരിനും ബെവ്കോയ്ക്കും ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: പുതിയ മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിച്ച നടപടിയില്‍ നോട്ടീസ് അയച്ച്‌ ഹൈക്കോടതി. സര്‍ക്കാരിനും ബെവ്‌കോയ്ക്കുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. മദ്യ നിര്‍മാതാക്കളായ മലബാര്‍ ഡിസ്റ്റലറീസ് മറുപടി നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറീസ് ലിമിറ്റഡ് നിര്‍മിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് വേണ്ടിയായിരുന്നു സർക്കാർ പേരും ലോഗോയും ക്ഷണിച്ചത്. മികച്ച പേര് നിര്‍ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ ഈ നടപടിക്ക് എതിരെയാണ് ഇപ്പോള്‍ ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

SUMMARY: High Court issues notice to government and Bevco over invitation to name and logo for liquor

NEWS BUREAU

Recent Posts

ശബരിമലയിലെ ദ്വാരപാലക ശില്‍പപാളി കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം

കൊല്ലം: ശബരിമലയിലെ സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. ദ്വാരപാലക ശില്‍പപാളി കേസില്‍ ആണ് ജാമ്യം.…

21 minutes ago

സഞ്ചാരികളെയുമായെത്തിയ ടെമ്പോ ട്രാവലറിന് തീപിടിച്ചു

ഇടുക്കി: കേരള - തമിഴ്നാട് അതിർത്തിയിലെ കുമളിക്ക് സമീപം ടെമ്പോ ട്രാവലറിന് തീപിടിച്ചു. സഞ്ചാരികളെയുമായെത്തിയ വാഹനമാണ് കത്തി നശിച്ചത്. പുക…

1 hour ago

തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കി. ആറ്റിങ്ങല്‍ മുദാക്കല്‍ സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്. കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍…

2 hours ago

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം; ദുരൂഹത വര്‍ധിപ്പിച്ച്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ദുരൂഹത വർധിപ്പിച്ച്‌ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കാഞ്ഞിരംകുളം തവ്വാവിള ഷിജിൻ…

4 hours ago

മകരവിളക്ക് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു

ശബരിമല: രണ്ടുമാസത്തിലേറെ നീണ്ട മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച്‌ ശബരിമല ശ്രീധര്മ ശാസ്താ ക്ഷേത്ര നട അടച്ചു. പന്തളം…

5 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: എറണാകുളം വൈപ്പിന്‍ ഞാറക്കൽ പള്ളിപ്പറമ്പിൽ സണ്ണി തോമസ് (64) ബെംഗളൂരുവില്‍ അന്തരിച്ചു. സ്വകാര്യ കമ്പനിയില്‍ ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റായിരുന്നു. ഉദയനഗർ…

6 hours ago