ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഭാര്യ പാർവതി ബി. എമ്മിനും കർണാടക ഹൈക്കോടതിയുടെ നോട്ടീസ്. സിബിഐയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണയുടെ ഹർജിയിലാണ് ഹൈക്കോടതി നടപടി. സിബിഐ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കർണാടക ലോകായുക്ത പൊലീസ് എന്നിവർക്കും ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു.
മല്ലികാർജുന സ്വാമി, ഭൂവുടമ ദേവരാജു എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് കർണാടക ലോകായുക്ത പോലീസിൽ നിന്ന് സിബിഐയ്‌ക്ക് കൈമാറണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. പോലീസ് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണെന്നും അതിനാൽ സത്യസന്ധമായും നിഷ്പക്ഷമായും അന്വേഷണം നടക്കില്ലെന്നും ഹർജിയിൽ പറയുന്നു. കേസ് സിബിഐയ്‌ക്ക് വിടണമെന്ന ഹർജിക്കാരന്റെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഹർജി ഡിവിഷൻ ബെഞ്ച് പരിശോധിച്ചുവരികയാണ്.
TAGS: KARNATAKA | MUDA SCAM
SUMMARY: Karnataka HC issues notice to CM Siddaramaiah, wife on plea seeking CBI probe
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടൻ മോഹൻലാലിനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ…
ബെംഗളൂരു: വിവാഹോലചന നടത്താത്തിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ…
ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…
കണ്ണൂർ: കണ്ണൂര് അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ…
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…
ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…