കൊച്ചി: വിവാദമായ മല്ലപ്പള്ളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് എതിരേ തുടരനന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിർദേശം നല്‍കി. പ്രസംഗത്തില്‍ ഭരണഘടനാ വിരുദ്ധമായ ഒന്നുമില്ലെന്ന പോലിസ് റിപോർട്ട് റദ്ദാക്കിയാണ് സിംഗിള്‍ ബഞ്ച് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥൻ നല്‍കിയ അന്തിമ റിപ്പാർട്ട് റദ്ദാക്കുകയും ചെയ്തു. അത് സ്വീകരിച്ച മജിസ്ട്രേറ്റ് ഉത്തരവും റദ്ദാക്കി.
അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടായി. സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈംബ്രാഞ്ച് നടത്തണമെന്നും കോടതി പറഞ്ഞു. 2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍ സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. സജി ചെറിയാന് ക്ലീന്‍ചിറ്റ് നല്‍കിയ പോലീസ് റിപ്പോര്‍ട്ട് പരിഗണിച്ച് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു.
ഇത് ചോദ്യം ചെയ്തും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും അഭിഭാഷകനായ ബൈജു നോയലാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്.
തൊഴിലാളി ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും ജനത്തെ കൊള്ളയടിക്കാന്‍ പറ്റിയ രീതിയിലാണ് ഇന്ത്യന്‍ ഭരണഘടന തയാറാക്കിയിരിക്കുന്നതെന്നുമായിരുന്നുമല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയാൻ പറഞ്ഞിരുന്നത്. ജനാധിപത്യം മതേതരത്വം കുന്തം കുടച്ചക്രം എന്നൊക്കെ പേരിനു എഴുതി വച്ചിരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
TAGS : SAJI CHERIYAN | HIGH COURT
SUMMARY : High Court orders further investigation against Minister Saji Cherian
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…
ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…
ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍…
ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വൈറ്റ്ഫീൽഡ് ബെ ഗ്രിൽ ഹോട്ടലിൽ നടന്നു. അംഗങ്ങളുടെ കലാപരിപാടികളും,…
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയില്‍ തീരുമാനമെടുക്കുന്നതിനു…
ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ഇലക്ട്രോണിക്സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു,…