കൊച്ചി: കൊച്ചി തീരത്തിന് സമീപം അപകടത്തില്‍പ്പെട്ട ചരക്ക് കപ്പലായ എംഎസ്‍സി എല്‍സ 3 കപ്പല്‍ ഉടമകള്‍ക്ക് വീണ്ടും തിരിച്ചടി. കമ്പനിയുടെ ഒരു കപ്പല്‍ കൂടി തടഞ്ഞ് വെയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കൊളമ്പോയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് വരുന്ന എം.എസ് സി പോളോ 2 കപ്പലാണ് തടഞ്ഞുവെച്ചത്. കമ്പനി 75.5 ലക്ഷം രൂപ കെട്ടിവച്ചാല്‍ കപ്പല്‍ വിട്ടുനല്‍കും.
കൊല്ലത്തെ സാന്‍സ് കാഷ്യു പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. ഇവരുടെ ഒരു കണ്ടെയ്നര്‍ കശുവണ്ടി മുങ്ങിയ എം എസ് സി എല്‍സാ 3യില്‍ ഉണ്ടായിരുന്നു. അതേസമയം ഇവരുടെ ഒരു കണ്ടെയ്നർ കശുവണ്ടി നേരത്തെ മുങ്ങിയ എംഎസ്‍സി എല്‍സ 3യില്‍ ഉണ്ടായിരുന്നു. മെയ് 24 നാണ് കൊച്ചി തീരത്തുനിന്ന് 30 നോട്ടികല്‍ മൈല്‍ അകലെയായി അറബിക്കടലില്‍ എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടത്തില്‍പ്പെട്ടത്.
കപ്പല്‍ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കേരള തീരത്ത് മുങ്ങിയ എംഎസ്‍സി എല്‍സ 3 കപ്പലിനെതിരെ കോസ്റ്റല്‍ പോലീസ് ദുർബല വകുപ്പുകള്‍ ചുമത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍. ദൂരവ്യാപക പരിസ്ഥിതി ആഘാതം ഏല്‍പിക്കുന്ന അപകടത്തിന് 17 ദിവസത്തിന് ശേഷമാണ് വിമർശനങ്ങള്‍ തടയാൻ കണ്ണില്‍ പൊടിയിടുന്ന നടപടികളുണ്ടാകുന്നത്.
ദേശീയ ഹരിത ട്രൈബ്യൂണല്‍ നിർദ്ദേശിച്ച വകുപ്പുകളുടെ സാധ്യത പോലും പരിശോധിക്കാതെ അശ്രദ്ധമായി കപ്പല്‍ കൈകാര്യം ചെയ്തതിന് മാത്രമാണ് കേസെടുത്തത്. മെയ് 24 നാണ് കൊച്ചി തീരത്തുനിന്ന് 30 നോട്ടികല്‍ മൈല്‍ അകലെയായി അറബിക്കടലില്‍ എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടത്തില്‍പ്പെട്ടത്. കപ്പല്‍ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
SUMMARY: MSC suffers another setback; High Court orders to detain another ship arriving in Vizhinjam
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…