ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോണ്‍ഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി ഡല്‍ഹി കോടതി തള്ളി. വികാസ് ത്രിപാഠി എന്ന വ്യക്തിയാണ് ഈ ആവശ്യവുമായി ഡല്‍ഹി റോസ് അവന്യൂ കോടതിയെ സമീപിച്ചിരുന്നത്.
1980-ല്‍ ന്യൂഡല്‍ഹി നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയില്‍ സോണിയ ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 1983 ഏപ്രിലില്‍ ആണ് സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വം നേടിയത്. 1983 ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി വോട്ട് ചെയ്തിരുന്നു. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് ആയിരുന്നു ഇത്.
ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. 1980-ല്‍ വോട്ടർ പട്ടികയില്‍ സോണിയ ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തിയത് ചില വ്യാജ രേഖകള്‍ സമർപ്പിച്ചാണെന്നും ഇത് തിരിച്ചറിയാവുന്ന കുറ്റകൃത്യമാണെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതിയത് പരിഗണിച്ചില്ല. തുടർന്നാണ് ഡല്‍ഹി ഹൈക്കോടതി ഹർജി തള്ളിയത്.
SUMMARY: High Court rejects plea to register FIR against Sonia Gandhi in citizenship complaint
ന്യൂഡല്‍ഹി: രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി…
ദോഹ: ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്റെ ഹര്‍ജി ഹൈക്കോടതി…
തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചൻ (86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു…
കാസറഗോഡ്: മൊഗ്രാലില്‍ ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. വടകര സ്വദേശി അക്ഷയ്(30), അശ്വിൻ എന്നിവരാണ്…
കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി. ഇതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സാധരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍…