എറണാകുളം: ഉത്സവങ്ങള്‍ക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കർശന മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണം.
ഉത്സവങ്ങളില്‍ ആനകളെ എഴുന്നളളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ല. അകലപരിധി കുറയ്ക്കാൻ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാം. അഭിപ്രായ പ്രകടനങ്ങള്‍ പരിഗണിച്ച് മാർഗനിർദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.
ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ പൂരാഘോഷം ചുരുക്കേണ്ടിവരുമെന്ന് തിരുവമ്ബാടി ദേവസ്വം പ്രതികരിച്ചു. ഒരാനപ്പുറത്ത് ശീവേലി പോലെ നടത്തേണ്ടി വരും. പുതിയ നിയന്ത്രണങ്ങള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. പൂരത്തിന്‍റെ ഭംഗിയും പ്രൗഡിയും ഇല്ലാതാവും. സർക്കാർ ഇടപെടല്‍ ഉണ്ടാകണം. തമിഴ്നാട്ടിലെ എല്ലാവരും ഒരുമിച്ച് നിന്ന് ജല്ലിക്കെട്ടിന് അനുകൂല ഉത്തരവ് നേടിയെടുത്തു. കോടതിയെ എതിർക്കാനില്ല. ആചാരത്തെ അതിന്‍റേതായ രീതിയില്‍ കണ്ട് ഇളവുകള്‍ വേണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ ആവശ്യപ്പെട്ടു.
TAGS : HIGH COURT
SUMMARY : The High Court said that the guidelines for elephant breeding cannot be changed
ന്യൂഫൗണ്ട്ലാന്റ്: കാനഡയില്‍ വീണ്ടും വിമാനാപകടം. വാണിജ്യ വിമാനം തകർന്നു വീണു മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു. ഗൗതം സന്തോഷ് എന്നയാളാണ്…
വയനാട്: ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ഒരാണ്ട്. മരിച്ചുപോയ വിദ്യാര്‍ഥികളോടുള്ള ആദരസൂചകമായും കൂട്ടായ ദുഃഖം പ്രകടിപ്പിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു…
ബെംഗളൂരു: നഗരത്തിലെ കൊടിഗേഹള്ളിയിൽ തെരുവ്നായ് ആക്രമണത്തിൽ വയോധികൻ മരിച്ചു. സീതപ്പയെ (68) ആണ് തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.…
തിരുവനന്തപുരം: ഷാർജയില്‍ ആത്മഹത്യ ചെയ്ത അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പുലർച്ചെ 4. 30 ഓടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്.…
തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍…
ബെംഗളൂരു: ബെമ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ക്രോസ് വിൻഡ്സ് ബാഡ്മിന്റൺ കോർട്ട് രാംപുരയിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ബിജു, സജേഷ്,…