LATEST NEWS

നവകേരള സദസിനിടയിലെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരായ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവ കേരള യാത്രയിലെ പരാമർശത്തില്‍ എറണാകുളം സിജെഎം കോടതിയിലെ ഹർജിയിലുള്ള തുടർ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. മൂന്നു മാസത്തേക്കാണ് സ്റ്റേ.

എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ആണ് സിജെഎം കോടതിയെ സമീപിച്ചിരുന്നത്. ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി കൊണ്ടുവന്നാല്‍ തുടർനടപടികളുമായി മുന്നോട്ടു പോകാം എന്നതായിരുന്നു സിജെഎം കോടതി ഹർജിക്കാരനെ അറിയിച്ചിരുന്നത്. ഇതിനെതിരെയാണ് മുഖ്യമന്ത്രി ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.

SUMMARY: High Court stays case against Chief Minister over rescue operation remark during New Kerala rally

NEWS BUREAU

Recent Posts

ഗോവ തീപിടിത്തം: ഒളിവിലായിരുന്ന നൈറ്റ് ക്ലബ് സഹ ഉടമ അജയ് ഗുപ്ത അറസ്റ്റില്‍

ഡൽഹി: നോർത്ത് ഗോവയിലെ അർപോറയില്‍ സ്ഥിതി ചെയ്യുന്ന ബിർച്ച്‌ ബൈ റോമിയോ ലെയ്ൻ എന്ന റെസ്റ്റോറൻ്റ്-കം-ബാറില്‍ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട്…

38 minutes ago

കുതിച്ചുയര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഇടിഞ്ഞ വില സ്വർണം വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്ക് ആശ്വാസമായെങ്കിലും ഇന്ന്…

2 hours ago

കളങ്കാവല്‍ 50 കോടി ക്ലബിലേക്ക്; നാലു ദിവസം കൊണ്ട് നേടിയത് റെക്കോര്‍ഡ് കളക്ഷന്‍

കൊച്ചി: മമ്മൂട്ടി-വിനായകൻ കോമ്പിനേഷനില്‍ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് തീയേറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയാണ് കളങ്കാവല്‍. റിലീസ്…

3 hours ago

ചിത്രപ്രിയയുടെ മരണം കൊലപാതകം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

കൊച്ചി: മലയാറ്റൂരെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയയുടേത് കൊലപാതകം തന്നെ. കൊലപ്പെടുത്തിയത് താനെന്ന് സമ്മതിച്ച്‌ ആണ്‍സുഹൃത്ത് അലന്‍. മദ്യലഹരിയിലാണ് താന്‍…

3 hours ago

സുവർണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണ്‍ ‘സുവര്‍ണ്ണലയ സംഗമം’ ജനുവരി 18 ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണ്‍ സുവര്‍ണ്ണലയ സംഗമം ജനുവരി 18-ാം തീയതി ഷെട്ടിഹള്ളി ദൃശ്യ…

4 hours ago

ഇന്ത്യയിൽ എഐ രംഗത്ത് 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

ഡൽഹി: ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ വമ്പൻ നിക്ഷേപം നടത്തി യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റ്. ഏഷ്യയിൽ…

5 hours ago