കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു. ഈ സമയത്തിനുള്ളില്‍ ഗതാഗതക്കുരുക്കിന് ദേശീയപാത അതോറിറ്റി പരിഹാരം കാണണമെന്നും കോടതി നിര്‍ദേശിച്ചു. ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെട്ട ഹർജികളിലാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി മേനോന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
പ്രദേശത്ത് ഏതാനും കിലോമീറ്ററുകള്‍ മാത്രമാണ് ഗതാഗതക്കുരുക്കുള്ളതെന്നും സര്‍വീസ് റോഡ് ഉപയോഗിക്കുന്നുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നതായി സംസ്ഥാനസര്‍ക്കാരും അറിയിച്ചു. ഇതെല്ലാം പറയുമ്പോഴും ഗതാഗതക്കുരുക്ക് തുടരുകയാണെന്ന് ഹർജിക്കാര്‍ ചൂണ്ടിക്കാട്ടി. കരാര്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ നല്‍കാതെ ടോള്‍നിരക്ക് വര്‍ധിപ്പിക്കുന്നതിനെയും ഹർജിക്കാര്‍ ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
SUMMARY: Do not collect toll for four weeks; High Court stops toll collection in Paliyekkara
ന്യൂഡൽഹി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ.…
മൂന്നാർ: മൂന്നാറിൽ ഷാജി കൈലാസ് സിനിമയുടെ ഷൂട്ടിങിനിടെ അപകടം. സിനിമയിലെ നായകൻ ജോജു ജോർജ് അടക്കം നാലുപേർക്ക് പരുക്കേറ്റു. ഇവർ…
തിരുവനന്തപുരം: അതിദരിദ്രർക്ക് ആരോഗ്യവകുപ്പിന്റെ വാതിൽപ്പടി സേവനങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ…
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മലപ്പുറം കാരക്കോട് സ്വദേശിയായ…
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമലയിൽ എത്തുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ആഗോള അയ്യപ്പ…
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. ഈ നേട്ടത്തിന്…