കാസറഗോഡ്: പൈവളിഗയില്‍ കാണാതായ പതിനഞ്ചുകാരിയെയും അയല്‍വാസിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിഷയത്തില്‍ കോടതി പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. പെണ്‍കുട്ടിയെ കാണാതായ സമയത്ത് കുട്ടിയുടെ മാതാവ് നല്‍കിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ വിമർശനം.
പെണ്‍കുട്ടിയെ കാണാതായി ആഴ്ചകള്‍ കഴിഞ്ഞിട്ടും പോലീസ് എന്ത് അന്വേഷണം നടത്തിയെന്ന് കോടതി ചോദിച്ചു. കാണാതായത് ഒരു വിവിഐപിയുടെ മകളെയായിരുന്നുവെങ്കില്‍ ഇങ്ങനെയാകുമോ പോലീസ് പ്രവർത്തിക്കുകയെന്നും കോടതി ആരാഞ്ഞു. നിയമത്തിന് മുന്നില്‍ വിവിഐപിയും സാധാരണക്കാരും തുല്യരാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് ഡയറിയുമായി നാളെ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നല്‍കി.
കാണാതായെന്ന പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം വൈകിയെന്ന ആരോപണം ഉയർന്നിരുന്നു. അതേസമയം, പതിനഞ്ചുകാരിയുടെയും അയല്‍വാസിയുടേയും മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ക്ക് 20 ദിവസത്തില്‍ കൂടുതല്‍ പഴക്കമുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്‍ ഡോ. രാജേന്ദ്രപ്രസാദിന്‍റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
TAGS : LATEST NEWS
SUMMARY : High Court strongly criticizes the death of a 15-year-old girl and a young man
ബെംഗളൂരു: കർണാടകയിൽ പാഠപുസ്തകങ്ങളിലും സ്കൂളുകളുടെ മതിലുകളിലും ചൈൽഡ് ഹെൽപ് ലൈൻ നമ്പർ ആയ ഒന്ന് പൂജ്യം 1098 എന്ന നമ്പർ…
ബെംഗളൂരു: രാജനകുണ്ഡെയിൽ 4.5 കോടി രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി 2 നൈജീരിയൻ പൗരൻമാരെ പോലീസ് അറസ്റ്റ് ചെയ്തു. അലാസൊനി…
പട്‌ന: ബിഹാറിലെ പുര്‍ണിയയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. പുര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ…
കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസിൽ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ ചോദ്യംചെയ്‌തു. പറവ ഫിലിംസ് പാർട്ണർമാരായ…
ടെക്സസ്: അമേരിക്കന്‍ സംസ്ഥാനമായ ടെക്സസിലെ മിന്നൽപ്രളയത്തിൽ 104 പേർ മരിച്ചതായി സ്ഥിരീകരണം. മിസ്റ്റിക് ക്യാമ്പിലുണ്ടായിരുന്ന 27 പേർ മരിച്ചു. പതിനൊന്ന്…
ബെംഗളൂരു: ഹൊങ്ങസന്ദ്രയിൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അക്രമിസംഘം 18 വാഹനങ്ങൾ തല്ലിതകർത്തു. 15 കാറുകളും 3 ഗുഡ്സ് ഓട്ടോകളുമാണ്…