കൊച്ചി: കൊയിലാണ്ടി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥനോട് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചു. കൂടാതെ വനംവകുപ്പും ഗുരുവായൂര്‍ ദേവസ്വവും വിശദീകരണവും ആനകളെക്കുറിച്ചുള്ള വിശദാംശംങ്ങളും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി ഇടപെട്ടത്. എന്താണ് ഇത്തരമൊരു ദുരന്തമുണ്ടാവാന്‍ കാരണമെന്ന് കോടതി ആരാഞ്ഞു. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്. ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ആനയുടെ ഭക്ഷണം, യാത്രാവിവരങ്ങള്‍, രോഗമുണ്ടെങ്കില്‍ അക്കാര്യങ്ങള്‍, മറ്റ് ഉത്സവങ്ങളില്‍ പങ്കെടുത്തിതിന്റെ വിവരങ്ങള്‍ എന്നിവ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ച ഹാജരായി നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരണം നല്‍കാനാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചത്.
TAGS : LATEST NEWS
SUMMARY : High Court voluntarily intervenes in elephant accident
കൊച്ചി: കളമശ്ശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. അയല്‍വാസിയായ യുവാവിനെതിരെയാണ് പരാതി. 4 മാസത്തിനിടയില്‍ കുട്ടിയെ പല പ്രാവശ്യം…
ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതിയില്‍…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്…
റായ്‌പൂർ: കബഡി മത്സരത്തിനിടെ കാണികൾക്കായി നിർമിച്ച ടെന്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി…
ഡല്‍ഹി: ജിഎസ്ടി നിരക്കുകള്‍ അടുത്തിടെ കുറച്ചതിന് പിന്നാലെ ബട്ടർ മുതല്‍ ഐസ്‌ക്രീം വരെയുള്ള വിവിധ ഉത്പന്നങ്ങളുടെ വില കുറച്ച് അമുല്‍.…
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. വ്യാഴാഴ്ചയോടെ മ്യാന്മാര്‍- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍ - വടക്കു…