കൊച്ചി: ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പുമായി ഹൈക്കോടതി. ബോചെയോട് നാടകം കളിക്കരുതെന്ന് ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. മാധ്യമ ശ്രദ്ധയാണോ ബോബിക്ക് ആവശ്യം. വീണ്ടും അറസ്റ്റ് ചെയ്യുന്നത് ബോബിക്ക് കാണണോയെന്നും ജിസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ചോദിച്ചു. 12 മണിക്ക് മുമ്പ് കാരണം കാണിച്ച് വിശദീകരണം നല്‍കിയില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി പറഞ്ഞു.
നാടകം കളിച്ചാല്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി. റിമാൻഡ് തടവുകാരെ സംരക്ഷിക്കാൻ നിങ്ങളാരെന്ന് ബോചെയോട് ചോദിച്ച ഹൈക്കോടതി നാട്ടില്‍ നീതിന്യായ വ്യവസ്ഥയുണ്ടെന്നും പറഞ്ഞു. വേണ്ടിവന്നാല്‍ ജാമ്യം റദ്ദാകും. 12 മണിക്കുള്ളില്‍ വിശദീകരണം തന്നില്ലെങ്കില്‍ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുമെന്നും ഹൈക്കോടതി. നിയമത്തിന്റെ അതീതനാണ് എന്ന് കരുതുന്നുണ്ടോ എന്നും കോടതി ചോദിച്ചു.
ലൈംഗികാധിക്ഷേപ കേസില്‍ ഇന്നലെ ജാമ്യം ലഭിച്ച ബോബി ഇന്നാണ് കാക്കനാട് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. 50,000 രൂപയുടെ രണ്ട് ആള് ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം, സമാന കുറ്റത്തില്‍ ഏർപ്പെടരുത് എന്നീ കർശന ഉപാധികളുടെയാണ് ഹൈക്കോടതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്.
TAGS : BOBBY CHEMMANNUR
SUMMARY : High Court warns Bobby chemmannur
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര് മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…