Categories: KARNATAKATOP NEWS

അതിസുരക്ഷാ നമ്പർ പ്ലേറ്റ്: സമയപരിധി നവംബര്‍ 30 വരെ നീട്ടി

ബെംഗളൂരു : കർണാടകയില്‍ അതിസുരക്ഷാ നമ്പർ പ്ലേറ്റ് (High-Security Registration Plate -HSRP) സ്ഥാപിക്കുന്നതിനുള്ള സമയപരിധി 30 വരെ ദീര്‍ഘിപ്പിച്ചതായി സര്‍ക്കാര്‍. ഇതു നാലാം തവണയാണ് സമയപരിധി നീട്ടുന്നത്. 2023 ഓഗസ്റ്റിലാണ് വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയത്. ഇതുവരെ രണ്ട് കോടിയിലേറെ വാഹനങ്ങളുള്ളതിൽ 52 ലക്ഷം വാഹനങ്ങൾ മാത്രമാണ്  അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിച്ചിട്ടുള്ളത്.

2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ 2023 നവംബർ 17-ന് മുമ്പ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, വാഹന ഉടമകൾ ഇത് ഗൗരവമായിട്ടെടുക്കാത്തതിനാൽ നാലുതവണ സമയപരിധി നീട്ടുകയായിരുന്നു. നമ്പർ പ്ലേറ്റ് സ്ഥാപിച്ചില്ലെങ്കിൽ ഒരു തവണ പിടിക്കപ്പെട്ടാൽ 500 രൂപയും ഒന്നിലേറെ തവണ പിടിക്കപ്പെട്ടാൽ 1000 രൂപയുമാണ് സർക്കാർ പിഴ നിശ്ചയിച്ചിരിക്കുന്നത്.  അതേസമയം പഴയ വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനെതിരേയുള്ള ഹർജികൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
<BR>
TAGS : HIGH-SECURITY REGISTRATION PLATE
SUMMARY : High Security Number Plate: Deadline extended till November 30

Savre Digital

Recent Posts

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ ഡ്രോണുകള്‍; വെടിവച്ചിട്ട് ഇന്ത്യന്‍ സൈന്യം

ശ്രീനഗർ: ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ ഡ്രോൺ നീക്കങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. രാജൗരി ജില്ലയിലെ നൗഷേര…

11 minutes ago

വന്ദേഭാരത് സ്ലീപ്പറില്‍ 180 കി.മീ വേഗതയിൽ ആഡംബര യാത്ര; കുറഞ്ഞ ടിക്കറ്റിന് 960 രൂപ

ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ പ്രീമിയം സർവീസായ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ഉടന്‍ തന്നെ സർവ്വീസ് ആരംഭിക്കും. എല്ലാ…

8 hours ago

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…

9 hours ago

കേരളസമാജം ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…

9 hours ago

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു

തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…

9 hours ago

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…

9 hours ago