LATEST NEWS

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 21 പേർ കൊല്ലപ്പെട്ടു

മാഡ്രിഡ്: തെക്കൻ സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർ കൊല്ലപ്പെട്ടു. കോർഡോബയ്ക്ക് സമീപമുള്ള അദാമുസ് പട്ടണത്തിന് അടുത്തുവെച്ചാണ് രാജ്യം കണ്ട വൻ ട്രെയിൻ ദുരന്തങ്ങളിലൊന്ന് സംഭവിച്ചത്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് എതിർദിശയിൽ വന്ന മറ്റൊരു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഇരുപത്തിയഞ്ചിലധികം പേർക്ക് പരിക്കേറ്റതായും ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നുമാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ടുകൾ.അപകടവിവരമറിഞ്ഞ ഉടൻ തന്നെ സ്ഥലത്ത് വിപുലമായ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. തകർന്ന കോച്ചുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്.

സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്നും പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തെത്തുടർന്ന് ഈ മേഖലയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
SUMMARY: High-speed trains collide in Spain; 21 killed

NEWS DESK

Recent Posts

ബെംഗളൂരു തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകള്‍

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി) വിഭജിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) കീഴിൽ രൂപവത്കരിച്ച അഞ്ച് നഗര…

5 hours ago

യുവതിക്കൊപ്പമുള്ള ഡിജിപിയുടെ വിവാദ വീഡിയോ; മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

ബെംഗളൂരു: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ ഡോ. രാമചന്ദ്ര റാവുവിന്റേതെന്ന പേരിൽ അശ്ലീല വീഡിയോകൾ പുറത്തുവന്ന സംഭവത്തില്‍…

6 hours ago

ദീപക്കിൻ്റെ ആത്മഹത്യ; യുവതിക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: ദീപകിന്റെ ആത്മഹത്യയില്‍ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. സാമൂഹിക മാധ്യമത്തില്‍ വിഡിയോ പങ്കുവെച്ച ഷിംജിത മുസ്തഫക്കെതിരെയാണ് കേസ്. ആത്മഹത്യാ…

6 hours ago

ഉന്നാവോ അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണക്കേസ്; മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സെൻഗാറിന്റെ ജാമ്യാപേക്ഷ തളളി

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന മുന്‍ ബിജെപി നേതാവ് കുല്‍ദീപ്…

6 hours ago

ബിജെപി ദേശീയ അധ്യക്ഷ പദവിയിലേക്ക് യുവമുഖം; നിതിൻ നബീൻ നാളെ ഔദ്യോഗികമായി ചുമതലയേൽക്കും

ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ അധ്യക്ഷനായി വർക്കിങ് പ്രസിഡന്റ് നിതിൻ നബീൻ നാളെ ഔദ്യോഗികമായി ചുമതലയേൽക്കും. സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം…

6 hours ago

മാസപ്പിറവി കണ്ടില്ല; ബെംഗളൂരുവില്‍ ശഅബാൻ ഒന്ന് ബുധനാഴ്ച്ച

ബെംഗളൂരു: മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ബെംഗളൂരുവില്‍ റജബ് 30 പൂർത്തിയാക്കി ശഅബാൻ ഒന്ന് (21/01/2026)ബുധനാഴ്ച്ചയായി ഹിലാൽ കമ്മിറ്റി ഉറപ്പിച്ചതായി മലബാർ മുസ്ലിം…

6 hours ago