Categories: KARNATAKATOP NEWS

നേതൃമാറ്റം; ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: നേതൃമാറ്റ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കുമെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞയാഴ്ച വൊക്കലിംഗ മഠാധിപതി സിദ്ധരാമയ്യയോട് രാജിവെക്കണമെന്നും മുഖ്യമന്ത്രി പദത്തിലേക്ക് ഡി. കെ. ശിവകുമാറിന് വഴിയൊരുക്കണമെന്ന് പരസ്യമായി അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്ന് സർക്കാരിലെ നേതൃമാറ്റം സംബന്ധിച്ച് ഇരു വിഭാഗങ്ങളിൽ നിന്നുള്ള പല നേതാക്കളും പരസ്യ പ്രസ്താവനയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാൽ ഇത് പൊതുസമൂഹത്തിൽ ചർച്ച ചെയ്യേണ്ട വിഷയമല്ല. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അതനുസരിച്ച് മുന്നോട്ട് പോകുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കൂടുതൽ ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ലിംഗായത്ത്, എസ്‌സി, എസ്ടി, ന്യൂനപക്ഷ സമുദായങ്ങളിലെ നേതാക്കൾക്ക് നൽകാനും സിദ്ധരാമയ്യ അനുയായികളായ ചില മന്ത്രിമാരുടെ ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്. സംസ്ഥാന പാർട്ടി അധ്യക്ഷൻ കൂടിയായ ഡി.കെ ശിവകുമാറിന്റെ രാഷ്ട്രീയ ചേരിതിരിവ് ഇല്ലാതാക്കാനുള്ള ശ്രമമായാണ് ഈ നീക്കം വിലയിരുത്തുന്നത്. വൊക്കലിംഗ സമുദായാംഗമായ ശിവകുമാർ നിലവിൽ സിദ്ധരാമയ്യ സർക്കാരിലെ ഏക ഉപമുഖ്യമന്ത്രിയാണ്. എന്നാൽ ഈ വിഷയത്തിലും പാർട്ടി നേതൃത്വം തീരുമാനം എടുക്കുമെന്നും അതനുസരിച്ച് പ്രവർത്തിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Party highcommand will take decision on leadership change says cm

Savre Digital

Recent Posts

ഗൃഹനാഥന്‍ വീട്ടുവളപ്പില്‍ വെടിയേറ്റ് മരിച്ച നിലയില്‍

കോട്ടയം: ഈരാറ്റുപേട്ടയില്‍ തടവിനാല്‍ വീട്ടില്‍ ലോറൻസിനെ (56) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച…

27 minutes ago

നാളെ ഏഴിടങ്ങളിൽ വോട്ടെടുപ്പ്: തിരിച്ചറിയൽ രേഖകളായി ഇവ ഉപയോ​ഗിക്കാം

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ്‌ ചൊവ്വാഴ്ച നടക്കും. രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6…

2 hours ago

അപമര്യാദയായി പെരുമാറി: സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രപ്രവർത്തക

തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ജൂറി അംഗമായ ചലച്ചിത്ര…

2 hours ago

കെഎന്‍എസ്എസ് മൈസൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു.…

2 hours ago

മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പള്ളിക്കുന്ന് സുനിൽ ജോസഫിൻ്റെ…

3 hours ago

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കാസറഗോഡ്: കാഞ്ഞങ്ങാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. മുലപ്പാല്‍ നല്‍കിയതിന് പിന്നാലെ…

3 hours ago