LATEST NEWS

സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം; സ്‌കൂള്‍ വിടുകയാണെന്ന് പെണ്‍കുട്ടി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹർജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. സ്‌കൂളില്‍ പഠിക്കാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് വി ജി അരുണ്‍ ഹർജികള്‍ തീര്‍പ്പാക്കിയത്. മധ്യസ്ഥ ശ്രമങ്ങള്‍ നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതല്ലേയെന്ന് വാദം കേള്‍ക്കലിനിടെ കോടതി വാക്കാല്‍ ചോദിച്ചു.

‘സിസ്‌റ്റേഴ്‌സിന്റെ വികാരങ്ങള്‍ എനിക്ക് മനസിലാവും. ഒടുവില്‍ അവര്‍ അവളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി തോന്നിയേക്കാം.”-കോടതി പറഞ്ഞു. എന്നാല്‍, ലാറ്റിന്‍ കത്തോലിക്ക സമുദായം അസഹിഷ്ണുക്കളാണെന്ന വാദം തങ്ങള്‍ക്കില്ലെന്ന് വിദ്യാര്‍ഥിനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അവര്‍ രാജ്യത്ത് നിരവധി സ്‌കൂളുകള്‍ നടത്തുന്നുണ്ട്. നിലവിലെ സാഹചര്യം നമുക്കെല്ലാം അറിയാം. കുട്ടിക്ക് അവിടെ പഠിക്കാനാവില്ല. വിഷയം ഇനി വഷളാക്കേണ്ടതില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

താന്‍ ഒരു കത്തോലിക്ക സ്‌കൂളിലാണ് പഠിച്ചതെന്ന് ജസ്റ്റിസ് വി ജി അരുണ്‍ പറഞ്ഞു. അവിടെ എല്ലാ ദിവസവും പിതാവിന്റെ നാമത്തിലാണ് ക്ലാസ് തുടങ്ങു. താന്‍ അതിന്റെ ഗുണഭോക്താവാണെന്നും ജഡ്ജി പറഞ്ഞു. എന്നാല്‍, സ്ഥാപനം പ്രഥമദൃഷ്ട്യാ നിഷ്പക്ഷമല്ല എന്നല്ല, മറിച്ച്‌ ആഴത്തിലുള്ള മതേതരത്വം ഇല്ല എന്നതാണ് വിഷയമെന്ന് കുട്ടിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചാണ് പ്രശ്‌നമെന്ന് തങ്ങള്‍ പറയുന്നില്ലെന്നും അഭിഭാഷകന്‍ വിശദീകരിച്ചു.

തുടര്‍ന്ന് കോടതി വിധി പറഞ്ഞു. ”വിശദമായ വാദം കേട്ടു. വിദ്യാര്‍ഥിനിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി രക്ഷിതാക്കള്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഹർജിയിലെ വിഷയങ്ങളിലേക്ക് കടക്കേണ്ടതില്ല. വിഷയം വഷളാക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി പറഞ്ഞിരിക്കുന്നത്.

SUMMARY: Hijab controversy at St. Rita’s School; Girl says she’s leaving school

NEWS BUREAU

Recent Posts

മദ്യപിച്ച് വഴക്ക്; അച്ഛന്‍ മകനെ വെടിവെച്ചു

ബെംഗളൂരു: ദൊഡ്ഡബല്ലാപൂര്‍ റൂറല്‍ ജില്ലയിലെ മാരേനഹള്ളി ഗ്രാമത്തില്‍ മദ്യപിച്ചുണ്ടായ വഴക്കിനിടെ, കോഴി ഫാം ഉടമ മകനു നേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍…

4 minutes ago

പിഎം ശ്രീയില്‍ പിന്നോട്ടില്ല, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പിഎം ശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഐയുമായും മറ്റ് പാർടികളുമായും ചർച്ച നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം…

24 minutes ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; തമിഴ് നടന്മാരായ കെ ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസ്

ചെന്നൈ: കൊക്കെയ്ൻ കേസില്‍ തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസയച്ച്‌ ഇഡി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന്…

1 hour ago

പോലീസ് പീഡനം ആരോപിച്ച്‌ വനിതാ ഡോക്ടര്‍ ആത്മഹത്യ: കുറിപ്പില്‍ രണ്ട് ഉദ്യോഗസ്ഥരുടെ പേര്

മുംബൈ: പോലീസ് സബ് ഇൻസ്പെക്ടർ ബലാത്സംഗം ചെയ്തെന്നാരോപിച്ച്‌ സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം.…

2 hours ago

സിപിഐ മുന്‍ നേതാവ് മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: സിപിഐ പുറത്താക്കിയ മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്. എഐടിയുസിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന മീനാങ്കല്‍ കുമാറിനെ സിപിഐ പുറത്താക്കിയിരുന്നു. അതിനുപിന്നാലെ…

2 hours ago

ഇന്ത്യന്‍ പരസ്യകലയുടെ ആചാര്യന്‍ പീയുഷ് പാണ്ഡെ അന്തരിച്ചു

മുംബൈ: ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു. 70 വയസായിരുന്നു. അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഫെവിക്കോള്‍,…

5 hours ago