ബെംഗളൂരു: സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വർധന വരുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തില്‍ 27.5 ശതമാനം വര്‍ധനവാണ് നടപ്പാക്കുക. ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കാണ് കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഓഗസ്റ്റ് ഒന്നുമുതല്‍ ശമ്പള വര്‍ധന നിലവില്‍ വരും. കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി കെ.സുധാകര്‍ റാവു ചെയര്‍മാനായ ശമ്പള കമ്മീഷനാണ് വര്‍ധനവിന് ശുപാര്‍ശ ചെയ്തിരുന്നത്. 12 ലക്ഷം ജീവനക്കാര്‍ക്ക് പുതിയ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും.
ഇതോടെ അടുത്ത മാസം മുതല്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 27,000 രൂപയാകും. നിലവില്‍ ഇത് 17,000 ആയിരുന്നു. വിവിധ തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് 27.5 ശതമാനം വരെ വര്‍ധനവാണ് നടപ്പാക്കുക. സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാകും നടപടി. ശമ്പള പരിഷ്‌കരണത്തിലൂടെ 17,400 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കണക്കാക്കുന്നത്. ഇതില്‍ 7.400 കോടി ശമ്പളത്തിനും 3,700 കോടി പെന്‍ഷനുമാണ്.
TAGS: KARNATAKA | PAY HIKE
SUMMARY: Karnataka govt to announce pay hike for over 7 lakh state employees
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…