ഷിംല: ഹിമാചൽ പ്രദേശിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം. മാർച്ച് 1 മുതൽ നിരോധനം നിലവിൽ വരുമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു അറിയിച്ചു. പഠനത്തിലും സാമൂഹിക ഇടപെടലുകളിലും കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകാനാണ് ഈ നടപടി.ഉത്തരവ് ലംഘിച്ച് ഫോൺ കൈവശം വെക്കുന്ന വിദ്യാർഥികളിൽ നിന്ന് 500 രൂപ പിഴ ഈടാക്കുകയും ഫോൺ കണ്ടുകെട്ടുകയും ചെയ്യുമെന്ന് മു ഖ്യമന്ത്രി വ്യക്തമാക്കി.
ഉച്ചഭക്ഷണ സമയത്തും സ്കൂൾ സമയത്തും കുട്ടികൾ ഫോണിൽ മുഴുകുന്നത് അവരുടെ വളർച്ചയെ ബാധിക്കുന്നു എന്ന വിലയിരുത്തലിനെത്തുടർന്നാണ് കർശന നിയന്ത്രണം കൊണ്ടുവരുന്നത്.
വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
SUMMARY: Himachal imposes complete ban on mobile phones in schools
ബെംഗളൂരു: ബെംഗളൂരുവിലെ ഇറ്റലി കോൺസുലേറ്റ് ജനറലിനും ജപ്പാൻ കോൺസുലേറ്റ് ജനറലിനും ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ…
നൈജീരിയയിലെ ക്വാരയിലും കറ്റ്സിനയിലും സായുധസംഘം നടത്തിയ ആക്രമണത്തില്‍ 162 പേര്‍ കൊല്ലപ്പെട്ടു. ഉള്‍നാടന്‍ ഗ്രാമമായ വോറോയിലും കഴിഞ്ഞ ദിവസം വലിയ…
കൊച്ചി: പി.കെ റോസി ചലച്ചിത്ര പുരസ്‌കാരത്തിന് സംവിധായകൻ പ്രശാന്ത് ഈഴവന്‍ അര്‍ഹനായി. 'ഒരുജാതി പിള്ളേരിഷ്ടാ' എന്ന സിനിമയുടെ സംവിധായൻ ആണ്…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ പുരസ്കാരം കുടുംബം സ്വീകരിക്കില്ല. വി.എസിന്റെ…
തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്‍. ജനവാസ…
മേഘാലയ: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ 10 തൊഴിലാളികള്‍ മരിച്ചു. ഡൈനാമിറ്റ്…