ബെംഗളൂരു: ഹിസ്ബുൽ തഹ്‌രീർ സംഘടനയിലെ അംഗം അസീസ് അഹമ്മദ് ബെംഗളൂരുവിൽ കസ്റ്റഡിയിൽ. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥർ ദേവനഹള്ളിക്കടുത്തുള്ള കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ് അസീസ് അഹമ്മദ് എന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തത്. കെംപെഗൗഡ വിമാനത്താവളം വഴി ജിദ്ദയിലേക്ക് കടക്കാനായിരുന്നു ശ്രമം. എമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് വിവരം എൻഐഎയെ അറിയിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ എൻഐഎ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു.
അടുത്തിടെ നാവികത്താവളത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് പേരെ എൻഐഎ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ ഹണിട്രാപ്പ് ചെയ്യുകയും സീബേർഡ് നാവിക താവളത്തിന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും പണത്തിനായി ശത്രുരാജ്യമായ പാക്കിസ്ഥാന് നൽകുകയും ചെയ്ത കേസിലായിരുന്നു അറസ്റ്റ്.
തൊഡൂരിലെ സുനിൽ നായിക്, മുദുഗയിലെ ഇവെപ്പ് തണ്ടേൽ, ഹലവള്ളി സ്വദേശി അക്ഷയ് രവി നായിക് എന്നിവരെയാണ് എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഒരാളെ ഗോവയിൽ നിന്നും മറ്റ് രണ്ട് പേരെ നാവികത്താവളത്തിൽ നിന്നുമാണ് പിടികൂടിയത്. ഇവരിൽ നിന്നുമാണ് അഹമ്മദിനെ കുറിച്ചുള്ള വിവരം എൻഐഎക്ക് ലഭിച്ചത്.
TAGS: BENGALURU | HIZBUL THAHREER
SUMMARY: Nia cpatites hizbil membet in bluru
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകർന്നുവീണ്ടുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്…
ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കർണാടക…
കൊച്ചി: മലയാള താരസംഘടനയായ എ എം എം എയില്‍ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ഫലപ്രഖ്യാപനവും ഉണ്ടാകും.…
ചെന്നൈ: 2026 തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ മുഖ്യമന്ത്രി സ്ഥാനാർഥിയാകും. ചെന്നൈയില്‍ നടന്ന പാർട്ടി…
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം പൂർത്തിയായി. സ്ഥലമില്ലാത്തതിനാല്‍…
പാലക്കാട്: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകല്‍ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ പാലക്കാട് സ്വദേശിക്ക് രോഗബാധ…