Categories: TOP NEWS

മൂന്നാം വട്ടവും എൻഡിഎയ്ക്ക് തുടർഭരണം നൽകിയ ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി

ന്യൂഡൽഹി : തുടർച്ചയായി മൂന്നാംതവണയും എൻ.ഡി.എയിൽ വിശ്വാസം അർപ്പിച്ചതിന് ജനങ്ങള്‍ക്ക് നന്ദിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടർച്ചയായി മൂന്നാംതവണയും ജനങ്ങൾ എൻ.ഡി.എയിൽ വിശ്വാസം അർപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണ്. ജനങ്ങളുടെ സ്നേഹത്തിന് മുന്നിൽ ശിരസ് നമിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിഞ്ഞ പത്തുവർഷമായി നടത്തിവന്ന നല്ല പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പുനൽകുമെന്നും മോദി എക്സിൽ കുറിച്ചു. കഠിനാദ്ധ്വാനം ചെയ്ത പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. അവർ നടത്തിയ പ്രവർത്തനത്തിന് നന്ദി പറയാൻ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതിനിടെ, മോദി നാളെ രാഷ്ട്രപതിയെ കണ്ടേക്കുമെന്നും ഈയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നുള്ള അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്. വാരാണസിൽ നിന്നു മത്സരിച്ച മോദി വിജയിച്ചെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ‌ ഭൂരിപക്ഷം കുറഞ്ഞ കാഴ്ചയാണ് ഉണ്ടായത്. യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായായിരുന്നു മോദിയുടെ എതിരാളി. 2019 ൽ 4,79,505 വോട്ടുകളുടെ ലീഡ് നേടിയിരുന്ന മോദിക്ക് ഇത്തവണ 1,52,513 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. വാരാണസിയിൽ നോട്ടയ്ക്ക് 8257 വോട്ടുകളും ലഭിച്ചു.
<BR>
TAGS : LOK SABHA ELECTION 2024, NARENDRA MODI,
SUMMARY:  Modi thanked the people for giving NDA continued rule for the third time

Savre Digital

Recent Posts

സുവർണ മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…

3 minutes ago

പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…

35 minutes ago

മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…

1 hour ago

എട്ടുവയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് 97 വര്‍ഷം കഠിനതടവ്

മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…

2 hours ago

വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ; പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വരെ പ്രവേശനമില്ല

ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…

3 hours ago

ഇൻഡോറിൽ മൂന്നുനില കെട്ടിടം തകർന്ന് രണ്ട് മരണം

ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…

3 hours ago