ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുഴുവൻ സ്കൂളുകൾക്കും, അംഗൻവാടികൾക്കും നാളെ അവധി പ്രഖ്യാപിച്ചതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ജി. ജഗദീഷ് അറിയിച്ചു. എന്നാൽ, പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, എഞ്ചിനീയറിംഗ് കോളേജുകൾ, ഐടിഐകൾ എന്നിവ സാധാരണ പോലെ പ്രവർത്തിക്കും.
സർവകലാശാലകൾ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല. അവധി ദിവസത്തെ ക്ലാസുകൾ ശനിയാഴ്ചയോ, ഞായറാഴ്ചയോ സ്പെഷ്യൽ ക്ലാസുകളായി നടത്താമെന്ന് ഡിസി അറിയിച്ചു. നിലവിൽ ഒക്ടോബർ 24 വരെ നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ പെയ്യുന്നതിനാൽ എല്ലാവരും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണർ നിർദേശിച്ചു.
TAGS: BENGALURU | HOLIDAY
SUMMARY: Holiday for schools on October 23 as rains continue in Bengaluru
മലപ്പുറം: അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സ്വയം മുറിവേൽപ്പിച്ച നിലയിൽ…
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…