ബെംഗളൂരു: കനത്ത മഴ കാരണം ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഇതേ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അടുത്ത നാല് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക് ജില്ലകളിലെ അങ്കണവാടികൾക്കും സ്‌കൂളുകൾക്കും പിയു കോളേജുകൾക്കും അവധി ബാധകമാണ്. തിങ്കളാഴ്ച പ്രദേശത്ത് കനത്ത മഴ പെയ്തതിനെത്തുടർന്ന് പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച് ഉത്തര കന്നഡയിലെ കാസിൽ റോക്കിലാണ് ഞായറാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 220 മില്ലിമീറ്റർ. ഉത്തര കന്നഡ ജില്ലയിൽ ജൂലൈ 16 ന് രാത്രി 8.30 വരെ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ടിനും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കർണാടക തീരപ്രദേശങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
TAGS: KARNATAKA | RAIN UPDATES
SUMMARY: Heavy rainfall in DK, Udupi; DC declares holiday for schools, PU colleges on July 16
ന്യൂയോർക്ക്: ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി കോർപ്പറേറ്റ് തലത്തിലുള്ള 30,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോണ്‍ ഒരുങ്ങുന്നു. ചൊവ്വാഴ്ച മുതല്‍ പിരിച്ചുവിടല്‍…
മലപ്പുറം: തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെനക്കലങ്ങാടി സ്വദേശി ആദില്‍ ആരിഫ് ഖാനാണ് മരിച്ചത്. 80…
തൃശൂർ: കുന്നംകുളത്ത് കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു. തെക്കേപ്പുറത്തെ കെട്ടുതറിയില്‍ ഇന്ന് രാവിലെയായിരുന്നു കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞത്. കുറച്ചുനാളുകളായി…
മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. തിരുവന്നാവായ പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേക്കൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 89,800…
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസാണ്…