ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ സംസ്കാരത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയില്‍ നാളെ അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്ഥാനത്താകെ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സംസ്കാരം നടക്കുന്ന ആലപ്പുഴയില്‍ നാളെയും അവധി അനുവദിച്ചിരിക്കുന്നത്. ഇന്ന് നടത്താനിരുന്ന എംജി സർവ്വകലാശാലാ, കേരള സർവ്വകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും നടക്കുകയാണ്. ഈ കാലയളവില്‍ സംസ്ഥാനമാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
ഇന്ന് രാത്രി 9 മണിയോടുകൂടി ആലപ്പുഴയിലെ സ്വവസതിയില്‍ എത്തിക്കും. ബുധനാഴ്ച്ച രാവിലെ 9 മണിവരെ സ്വവസതിയിലും തുടര്‍ന്ന് 10 മണിയോടെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെക്കും. ശേഷം 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. പൊതുദര്‍ശനത്തിന് ശേഷം നാല് മണിയോടെയാവും വലിയ ചുടുകാടില്‍ ഔദ്യോഗിക ചടങ്ങുകളോടെയുള്ള സംസ്കാരം.
SUMMARY: Holiday for educational institutions and government offices in Alappuzha tomorrow
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തി. പാളത്തിലെ അഞ്ചിടങ്ങളിലാണ് ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയത്.…
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ തീ. ഹോങ്കോങ് - ഡൽഹി എയർ ഇന്ത്യ (AI…
ബെംഗളൂരു: സമസ്തയുടെ പോഷക സംഘടനയായ സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്എംഎഫ്) ബെംഗളൂരു ജില്ല അഡ്‌ഹോക്ക് കമ്മറ്റി രൂപവത്കരിച്ചു. ജില്ലയിലെ വിവിധ…
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ വിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. ജലീൽ പുനലൂർ…
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർ.വി. റോഡ്-ബൊമ്മസന്ദ്ര 19.15 കിലോമീറ്റർ പാതയിൽ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന ആരംഭിച്ചു.…
ബെംഗളൂരു: റായ്ച്ചൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. മറ്റു 3 പേരുടെ നില ഗുരുതരമാണ്. രമേശ്…