ബെംഗളൂരു: കനത്ത മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചിക്കമഗളൂരു, കുടക് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഇന്ന് അവധി നൽകിയത്. ചിക്കമഗളുരു ജില്ലയിലുടനീളം കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ആറ് താലൂക്കുകളിലെ അങ്കണവാടികൾക്കും പ്രൈമറി-ഹൈസ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ച് ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് ഉത്തരവിറക്കി. മുഡിഗെരെ, ചിക്കമഗളൂരു, കലസ, ശൃംഗേരി, കോപ്പ, നരസിംഹരാജപൂർ താലൂക്കുകൾക്കാണ് അവധി ബാധകമാകുക.
കുടകിലെ സ്‌കൂളുകൾക്കും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് കുടക് ഡെപ്യൂട്ടി കമ്മീഷണർ വെങ്കട്ട് രാജ ഉത്തരവിറക്കി. എല്ലാ അങ്കണവാടികൾക്കും സ്‌കൂളുകൾക്കും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കും അവധി ബാധകമായിരിക്കുമെങ്കിലും, ബിരുദ, ബിരുദാനന്തര, പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല.
TAGS: KARNATAKA | RAIN | SCHOOL HOLIDAY
SUMMARY: Holiday declared for educational institutions in two districts amid rain
ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…
കോഴിക്കോട്: വാണിമേലില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ…
ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ…