LATEST NEWS

അവധിക്കാല യാത്രാതിരക്ക്; കേരളത്തിലേക്ക് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചു

ബെംഗളൂരു: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കാണ് ഇരു ട്രെയിനുകളും സര്‍വീസ് നടത്തുക. രണ്ടു ട്രെയിനുകളും ഇരുവശങ്ങളിലേക്കുമായി ആകെ ഒൻപത് സര്‍വീസുകള്‍ നടത്തും. ഇരു ട്രെയിനുകളിലേക്കും ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു(06523/06524): ഇരുവശങ്ങളിലേക്കും ആകെ ആറ് ട്രിപ്പുകളാണ് നടത്തുക.
ട്രെയിന്‍ നമ്പർ 06523: ഓഗസ്റ്റ് 11 മുതൽ സെപ്റ്റംബർ 15 വരെയുള്ള എല്ലാ തിങ്കളാഴ്ചയും രാത്രി 7.25-ന് എസ്എംവിടി ബെംഗളൂരുവിൽനിന്ന് ആരംഭിക്കും. ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 1.15-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
ട്രെയിന്‍ നമ്പർ 06524: ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 16 വരെ എല്ലാ ചൊവ്വാഴ്ചകളിലും വൈകീട്ട് 3.15-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ചകളിൽ രാവിലെ 8.30-ന് എസ്എംവിടി ബെംഗളൂരുവിലെത്തിച്ചേരും.

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു (06547-06548): ഇരുവശത്തേക്കുമായി മൂന്ന് ട്രിപ്പുകള്‍ നടത്തും.

ട്രെയിന്‍ നമ്പർ 06547: എസ്എംവിടി ബെംഗളൂരുവിൽനിന്ന് ഓഗസ്റ്റ് 13, 27, സെപ്റ്റംബർ മൂന്ന് തീയതികളിൽ (ബുധനാഴ്ചകൾ) രാത്രി 7.25-ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.15-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
ട്രെയിന്‍ നമ്പർ 06548: ഓഗസ്റ്റ് 14, 28, സെപ്റ്റംബർ നാല് തീയതികളിൽ (വ്യാഴാഴ്ചകൾ) വൈകീട്ട് 3.15-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് പിറ്റേന്നുരാവിലെ 8.30-ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും.

കൃഷ്ണരാജപുരം, ബെംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പുർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല, ശിവഗിരി എന്നിവിടങ്ങളിൽ രണ്ടു ട്രെയിനുകള്‍ക്കും സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.
SUMMARY: Holiday rush; Two special trains allowed to Kerala

NEWS DESK

Recent Posts

ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞു കയറി 10 പേർ മരിച്ച സംഭവം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ജനതാദൾ എസ്

ബെംഗളൂരു:ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ 10 പേർ മരണപ്പെട്ട സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക്…

23 minutes ago

അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സക്കിടെ മരിച്ച രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. രണ്ടുമരണം കൂടി സ്ഥിരീകരിച്ചു. തിങ്കളാഴ്ച മരിച്ച തിരുവനന്തപുരം സ്വദേശിയായ…

1 hour ago

ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം 'ഓണാരവം 2025' കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനത്തിൽ കേരള ഡെപ്യൂട്ടി…

7 hours ago

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു

കോഴിക്കോട്: വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി…

8 hours ago

ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യുന്നതിനെതിരായ ഹർജികൾ കർണാടക ഹൈകോടതി തള്ളി

ബെംഗളൂരു: ബുക്കർപ്രൈസ് ജേതാവ് ബാനു മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജികൾ കർണാടക ഹൈകോടതി തള്ളി.…

8 hours ago

16,000 ആശുപത്രികളിൽ പ്രവാസി കേരളീയര്‍ക്ക് ക്യാഷ്‌ലെസ് ചികിത്സ; രാജ്യത്തെ ആദ്യ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയുമായി നോര്‍ക്ക റൂട്സ്

തിരുവനന്തപുരം: പ്രവാസികള്‍ക്കു മാത്രമായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി - നോര്‍ക്ക കെയര്‍' നടപ്പിലാക്കുകയാണെന്ന് നോര്‍ക്ക…

9 hours ago