LATEST NEWS

വീട്ടില്‍ പ്രസവം; ഇടുക്കിയില്‍ നവജാത ശിശു മരിച്ചു, അസ്വാഭാവിക മരണത്തിന് കേസ്

തൊടുപുഴ: ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയിൽ വീട്ടിൽ പ്രസവിച്ച നവജാത ശിശു മരിച്ചു. ജോൺസൺ- വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തെ തുടർന്ന് രക്തസ്രാവം ഉണ്ടായി അവശയായി കിടന്ന വിജിയെ ഇടുക്കി പോലീസും ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽ പെട്ടവരാണ് ജോണ്‍സനും കുടുംബവും.  തിരുവല്ലയിൽ ജോലി ചെയ്യുന്ന ജോൺസണും കുടുംബവും കുറച്ചു നാൾ മുൻപ് മുതലാണ് മണിയാറൻകുടിയിൽ വാടകക്ക് താമസിക്കാൻ തുടങ്ങിയത്.

കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാർ എത്തിയെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. പിന്നീട് പോലിസിന്‍റെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇടുക്കി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
SUMMARY: Home delivery; Newborn baby dies in Idukki, case filed for unnatural death

NEWS DESK

Recent Posts

മെട്രോ പിങ്ക് ലൈനിൽ സർവീസ് അടുത്തവർഷം

ബെംഗളൂരു: നമ്മ മെട്രോയുടെ നാലാമത്തെ പാതയായ പിങ്ക് ലൈനില്‍ അടുത്തവർഷം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ.…

52 minutes ago

മൈസൂരുവിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ നാലു വയസ്സുകാരി മരിച്ചു

ബെംഗളൂരു: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ മുണ്ടേരി സ്വദേശിയായ നാലു വയസ്സുകാരി മരിച്ചു. മയ്യിൽ ഐടിഎം കോളേജ് ചെയർമാൻ സിദ്ദീഖിന്റെയും സബീനയുടെയും…

53 minutes ago

നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു; തീരുമാനം ക്യാബിനറ്റ് യോഗത്തിൽ

കാഠ്മണ്ഡു: യുവാക്കളുടെ പ്രതിഷേധം അക്രമാസക്തമായതിന്‌ പിന്നാലെ സമൂഹമാധ്യമ സൈറ്റുകളുടെ നിരോധനം പിൻവലിച്ച്‌ നേപ്പാൾ സർക്കാർ. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി…

1 hour ago

എറണാകുളം-ബെംഗളൂരു ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് ഇനിമുതൽ എക്സ്പ്രസ്

ബെംഗളൂരു: എറണാകുളം- ബെംഗളൂരു–എറണാകുളം സൂപ്പർഫാസ്റ്റ് ഇൻറർസിറ്റി ട്രെയിൻ ഇനി മുതൽ എക്സ്പ്രസ് വിഭാഗത്തിലേക്ക്. സമയക്രമത്തിലെ മാറ്റങ്ങളാൽ ശരാശരി വേഗം 55…

2 hours ago

പി സരിനെതിരായ ആരോപണം; ട്രാന്‍ജെന്‍ഡര്‍ യുവതിക്കെതിരെ മാനനഷ്ടകേസ്

കൊച്ചി: സിപിഎം നേതാവ് ഡോ. പി. സരിന് എതിരെ ആരോപണം ഉന്നയിച്ച ട്രാന്‍ജെന്‍ഡര്‍ യുവതിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തതായി ഡോ.…

10 hours ago

ധ്വനി ഓണാഘോഷം സെപ്റ്റംബർ 21 ന്

ബെംഗളൂരു: ധ്വനി വനിതാ വേദിയുടെ ഓണാഘോഷം സെപ്റ്റംബർ 21 ന് രാവിലെ ജാലഹള്ളി കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ…

12 hours ago