തെലങ്കാന: വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ മഴുകൊണ്ട് വെട്ടിക്കൊന്നു. ഹൈദരാബാദിലെ ഹയാത് നഗര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ നാഗമണിയാണ് കൊല്ലപ്പെട്ടത്. തെലങ്കാന ഇബ്രാഹിം പട്ടണത്തിലാണ് സംഭവം. അന്യ ജാതിക്കാരനെ വിവാഹം കഴിച്ചു എന്നതാണ് ദുരഭിമാന കൊലപാതകത്തിന് പിന്നിലുളള കാരണം. 15 ദിവസം മുമ്പായിരുന്നു നാഗമണിയുടെ വിവാഹം.
സംഭവത്തില്‍ സഹോദരനായ പരമേശിനെ പോലീസ് അറസ്റ്റ് ചെയ്തു .നാഗമണി റായപോലു സ്വദേശിയായ ശ്രീകാന്തുമായുള്ള നാല് വര്‍ഷത്തെ പ്രണയത്തെ തുടര്‍ന്നായിരുന്നു വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ മറിടകന്ന് യാദ്ഗിരിഗുട്ടയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചത്. വിവാഹശേഷം ശ്രീകാന്തിനൊപ്പം ഹൈദരാബാദിലേക്ക് താമസം മാറി. അച്ഛനും അമ്മയും മരിച്ചതിനാല്‍ നാഗമണിക്ക് ഉറ്റവരായി സഹോദരങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.
ബന്ധുക്കളില്‍ പലരും ദമ്പതികളെ വിളിച്ച് വിവാഹശേഷവും ഭീഷണി തുടര്‍ന്നു. സഹോദരന്‍ പരമേശ് പല തവണ നാഗമണിയെ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവില്‍ പോലീസ് സഹോദരനുള്‍പ്പടെയുള്ള ബന്ധുക്കളെ വിളിച്ച് വരുത്തി ഭീഷണി നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സ്വത്ത് ഭാഗം വയ്ക്കുന്ന കാര്യം സംസാരിക്കാന്‍ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് ചില ബന്ധുക്കള്‍ നാഗമണിയെ വിളിച്ചു. ഇതനുസരിച്ച് ഹൈദരാബാദിന്റെ സമീപജില്ലയായ രംഗറെഡ്ഡിയിലെ ഇബ്രാഹിം പട്ടണത്തുള്ള വീട്ടിലേക്ക് ഇന്നലെ നാഗമണിയും ശ്രീകാന്തുമെത്തി. രാത്രി അവിടെ കഴിഞ്ഞ് ഇന്ന് രാവിലെ നാഗമണി ഡ്യൂട്ടിക്കും ശ്രീകാന്ത് ജോലിക്കുമായി മടങ്ങി.
വഴിയില്‍ വച്ചാണ് സഹോദരന്‍ പരമേശ് കാറുമായി വന്ന് നാഗമണി സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചിടുന്നത്. നിലത്ത് വീണ് കിടന്ന നാഗമണി ഭര്‍ത്താവിനെ വിളിച്ച് സഹോദരന്‍ തന്നെ ആക്രമിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ ഫോണ്‍ കട്ടായി. കാറില്‍ കരുതിയിരുന്ന മഴു ഉപയോഗിച്ച് പരമേശ് നാഗമണിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കഴുത്തിനും നെഞ്ചിനും മാരകമായി മുറിവേറ്റ നാഗമണി സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പരമേശിനെ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്വത്ത് ഭാഗം വയ്‌ക്കേണ്ടി വരുമെന്നതിനാലും ഇതരസമുദായക്കാരനെ വിവാഹം ചെയ്തതിനാലുമാണ് നാഗമണിയെ കൊലപ്പെടുത്തിയതെന്ന് പരമേശ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് മഹേശ്വരം ഡി സി പി ഡി സുനിത റെഡ്ഡി വ്യക്തമാക്കി.
<BR>
TAGS : HONOR KILLING
SUMMARY : Honor killing; Brother kills woman constable in Telangana
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…
കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…