LATEST NEWS

അശ്രദ്ധമായി കുതിര സവാരി; അപകടത്തില്‍ പരുക്കേറ്റ കുതിര ചത്തു

കൊച്ചി: കൊച്ചിയില്‍ അശ്രദ്ധമായി കുതിര സവാരി നടത്തിയതിനിടെ അപകടം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ചേരാനല്ലൂർ പ്രദേശത്ത് കണ്ടെയ്നർ റോഡില്‍ നിന്നും മഞ്ഞുമ്മല്‍ ഭാഗത്തേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ നിന്ന് വന്ന കാറില്‍ തട്ടി സാരമായി പരിക്കേറ്റ കുതിര പിന്നീട് ചത്തു.

റിഫ്ലക്ടർ പോലുമില്ലാതെ നിയമലംഘിച്ചാണ് ഇയാള്‍ രാത്രി കുതിര സവാരി നടത്തിയത്. അപകടത്തില്‍ കാറിൻ്റെ ചില്ല് തകരുകയും കാർ ഡ്രൈവർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കുതിരയെ ഓടിച്ചിരുന്ന ആള്‍ക്കും നിലത്ത് വീണ് പരുക്കേറ്റു. കാർ ഓടിച്ചിരുന്നയാള്‍ നല്‍കിയ പരാതിയില്‍ കുതിരയുടെ ഉടമ കൊച്ചി സ്വദേശി ഫത്തഹുദിനെതിരെ പോലീസ് കേസെടുത്തു.

SUMMARY: Horse injured in careless horse riding accident dies

NEWS BUREAU

Recent Posts

സിപിഐ മുന്‍ നേതാവ് മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: സിപിഐ പുറത്താക്കിയ മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്. എഐടിയുസിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന മീനാങ്കല്‍ കുമാറിനെ സിപിഐ പുറത്താക്കിയിരുന്നു. അതിനുപിന്നാലെ…

10 minutes ago

സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം; സ്‌കൂള്‍ വിടുകയാണെന്ന് പെണ്‍കുട്ടി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹർജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. സ്‌കൂളില്‍ പഠിക്കാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി…

1 hour ago

ഇന്ത്യന്‍ പരസ്യകലയുടെ ആചാര്യന്‍ പീയുഷ് പാണ്ഡെ അന്തരിച്ചു

മുംബൈ: ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു. 70 വയസായിരുന്നു. അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഫെവിക്കോള്‍,…

2 hours ago

ഇടിവുകള്‍ക്ക് പിന്നാലെ ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന

തിരുവനന്തപുരം: സ്വർണ വില തുടർച്ചയായി ഇടിഞ്ഞതിനു ശേഷം ഇന്ന് ഉയർന്നിരിക്കുന്നു. റെക്കോർഡ് വിലക്കയറ്റത്തില്‍ നിന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഇടിവ്. രാജ്യാന്തര…

3 hours ago

ഡിആർഡിഒ ഓണാഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: 38-ാമത് ഡിആർഡിഒ ഓണാഘോഷങ്ങൾക്ക് സിവി രാമൻ നഗർ ഡിആർഡിഒ കമ്യൂണിറ്റി ഹാളിൽ നാളെ തുടക്കമാകും. വൈകുന്നേരം 5.30 ന്…

4 hours ago

മോഹൻലാലിൻ്റെ ആനക്കൊമ്പ് കേസ്; നിയമവിധേയമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടൻ മോഹൻലാല്‍ ആനക്കൊമ്പ് കൈവശം വച്ച സംഭവം നിയമവിധേയമാക്കിക്കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ്…

4 hours ago