ബെംഗളൂരു: കബ്ബൺ പാർക്കിൽ വാരാന്ത്യങ്ങളിൽ ഗതാഗതം നിയന്ത്രിച്ചേക്കും. അടുത്തയാഴ്ചയോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് പറഞ്ഞു. നേരത്തെ, വാരാന്ത്യങ്ങളിൽ കബ്ബൺ പാർക്കിനുള്ളിൽ വാഹനഗതാഗതം നിരോധിച്ചിരുന്നു. എന്നാൽ ചുറ്റുമുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് കാരണം പരീക്ഷണാടിസ്ഥാനത്തിൽ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ മാത്രം ഗതാഗതം അനുവദിക്കാൻ ഹോർട്ടികൾച്ചർ വകുപ്പ് പിന്നീട് തീരുമാനിക്കുകയായിരുന്നു.
നിലവിൽ ഞായറാഴ്ചകളിൽ കബ്ബൺ പാർക്കിനുള്ളിൽ ഗതാഗതം അനുവദിക്കുന്നില്ല. ഇതിന് പുറമെ മാസത്തിലെ എല്ലാ വാരാന്ത്യങ്ങളിലും ഗതാഗതം നിരോധിക്കാനാണ് ഹോർട്ടികൾച്ചർ വകുപ്പ് പദ്ധതിയിടുന്നത്. കബ്ബൺ പാർക്ക് സംരക്ഷണ സമിതി, ബിബിഎംപി, വാക്കേഴ്‌സ് അസോസിയേഷൻ, നഗരവികസന വകുപ്പ് എന്നിവ ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
വാരാന്ത്യങ്ങളിൽ ഗതാഗതം പാടില്ലെന്നും കച്ചവടക്കാരെപ്പോലും അകത്തേക്ക് പ്രവേശിപ്പിക്കരുതെന്നും കബ്ബൺ പാർക്ക് വാക്കേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഉമേഷ് പറഞ്ഞു. അടിയന്തര ഘട്ടങ്ങളിൽ ഫയർ ടെൻഡറുകളും ആംബുലൻസുകളും അനുവദിക്കാവുന്നതാണ്. പൊതു അവധി ദിവസങ്ങളിൽ ഗതാഗതം അനുവദിക്കണമെന്ന പൊലീസ് കമ്മിഷണറുടെ ആവശ്യവും ഹോർട്ടികൾച്ചർ വകുപ്പ് പരിഗണിക്കും.
TAGS: BENGALURU | CUBBON PARK
SUMMARY: Cubbon Park may soon be closed for traffic on all weekends
കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…
കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…
മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍…
കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നിർമാതാവ് സജി നന്ത്യാട്ട് രാജിവെച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ…
കോഴിക്കോട്: കോഴിക്കോട് തടമ്പാട്ടുത്താഴം ഫ്ളോറിക്കന്‍ റോഡില്‍ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.…