ASSOCIATION NEWS

ഹൊസപേട്ട കൈരളി കൾച്ചറൽ അസോസിയേഷൻ സില്‍വര്‍ ജൂബിലി ആഘോഷം സെപ്തംബര്‍ 20,21 തീയതികളില്‍

ബെംഗളൂരു: വിജയനഗര ഹൊസപേട്ടയിലെ മലയാളി കൂട്ടായ്മയായ കൈരളി കൾച്ചറൽ അസോസിയേഷന്‍ സില്‍വര്‍ ജൂബിലിയും ഓണാഘോഷവും സെപ്തംബര്‍ 20,21 തീയതികളില്‍ ഹൊസപേട്ട ഡാം റോഡിലെ സായിബാബ ക്ഷേത്രത്തിന് സമീപമുള്ള ശ്രീ സായി ലീലരംഗ മന്ദിറിൽ വിവിധ പരിപാടികളോടെ നടക്കും.

20 ന് വൈകിട്ട് 5.30 ന് അമ്മ മ്യൂസിക് ഇവന്റ്സ് കണ്ണൂർ സംഘടിപ്പിക്കുന്ന സംഗീത പരിപാടിയോട് കൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 21 രാവിലെ 8 മണിമുതല്‍ വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറും. തുടര്‍ന്ന് ഉച്ചയക്ക് ഓണസദ്യയും ഉണ്ടാകും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സാംസ്കാരിക പരിപാടി കർണാടക ഊർജ്ജ മന്ത്രി കെ ജെ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. കൈരളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് എം. കെ. മത്തായി അധ്യക്ഷത വഹിക്കും.

വിജയനഗര എംഎൽഎ എച്ച്. ആർ. ഗവിയപ്പ, ഹുഡ ചെയർമാൻ എച്ച്.എൻ. മുഹമ്മദ് ഇമാം നിയാസി, ടി.ബി.ഡാം ടി.ബി.ബോർഡ് സെക്രട്ടറി, മുൻ ടൂറിസം മന്ത്രി ബി. എസ്. ആനന്ദ് സിംഗ്, ജെ.എസ്.ഡബ്ല്യു സ്റ്റീൽ ലിമിറ്റഡ് വിജയനഗര പ്രസിഡന്റ് പി.കെ. മുരുകൻ, സാമൂഹിക പ്രവർത്തകൻ ദീപക് സിംഗ്, കെപിസിസി ജനറൽ സെക്രട്ടറി ബി. എൽ. റാണി, സഞ്ജീവിനി ആശുപത്രി മേധാവി ഡോ സണ്ണി ഈപ്പൻ, കേരള കൾച്ചറൽ അസോസിയേഷൻ, ബല്ലാരി രക്ഷാധികാരി ഗുരു മാത്യു, സൗത്ത് വെസ്റ്റേൺ റെയിൽവേ ZRUCC അംഗം അശ്വിൻ കൊത്തംബരി, കേരള കൾച്ചറൽ അസോസിയേഷൻ, ബല്ലാരി ജനറൽ സെക്രട്ടറി ബൈജു സി.കെ, സെന്റ് ജോൺസ് സ്കൂൾ മാനേജർ റവ. ഫാ. ഫ്രാൻസിസ് ബാഷ്യം, സാമൂഹിക പ്രവർത്തക രശ്മി രാജശേഖർ ഹിറ്റ്നാൽ, വി.എം.സി.എ ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

അസോസിയേഷന്റെ ഇത്തവണത്തെ കൺമല കൺമണി പുരസ്കാരം നര്‍ത്തകിയായ എസ്. അഞ്ജലിയ്ക്ക് ചടങ്ങില്‍ സമ്മാനിക്കും. ഭരത നാട്യം പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നൽകിയ സംഭാവനകളാണ് എസ്. അഞ്ജലിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയതെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. സുന്ദരന്‍ പറഞ്ഞു.

എസ്.എസ്.എൽ.സി., പി.യു.സി. പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മലയാളി വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും കലാ-കായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം എന്നിവയും ഉണ്ടാകും. വൈകുന്നേരം 4.00 മുതൽ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍ അരങ്ങേറും.
SUMMARY: Hosapetta Kairali Cultural Association Silver Jubilee Celebration on September 20th and 21st

NEWS DESK

Recent Posts

ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: കളമശ്ശേരിയില്‍ വാഹനത്തില്‍ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം. അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയായ അനില്‍…

11 minutes ago

കംബോഡിയൻ നേതാവുമായുള്ള ഫോണ്‍ സംഭാഷണം പുറത്തായി; തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

ബാങ്കോക്ക്: തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌തോങ്‌താൻ ഷിനവത്രയെ പുറത്താക്കി. കംബോഡിയൻ മുൻ ഭരണാധികാരിയുമായുള്ള ഫോണ്‍ സംഭാഷണത്തിലെ പരാമ‌ർശങ്ങളുടെ പേരിലാണ് പെയ്‌തോങ്‌താനെ പുറത്താക്കിയത്.…

44 minutes ago

‘ബീഹാറിൽ ഒരു വീട്ടില്‍ നിന്നും 947 വോട്ടര്‍മാര്‍’: വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച്‌ രാഹുല്‍ഗാന്ധി

ബോധ്ഗയ: ബിഹാറിലെ വോട്ടർ പട്ടികയില്‍ വൻ ക്രമക്കേടെന്ന് രാഹുല്‍ ഗാന്ധി. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകള്‍…

1 hour ago

ജിയോ ഐ.പി.ഒ പ്രഖ്യാപിച്ച്‌ അംബാനി: അടുത്തവര്‍ഷം വിപണിയിലെത്തും

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവരുടെ ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോമിന്റെ ഐപിഒ (പ്രാരംഭ പബ്ലിക്…

2 hours ago

ഇസ്രയേല്‍ ആക്രമണത്തില്‍ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

സന: യെമൻ തലസ്ഥാനമായ സനലെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു അപ്പാര്‍ട്ട്‌മെന്റിന്…

2 hours ago

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവ്; ഡോക്ടര്‍ രാജീവ് കുമാറിനെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവില്‍ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തു. ഐപിസി 336, 338 എന്നീ വകുപ്പുകളാണ് ഡോക്ടർക്കെതിരെ…

3 hours ago