ഹോസ്കോട്ട വാഹനാപകടം; മരിച്ച മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടയില്‍ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ഹൊസകോട്ട സർക്കാർ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വർക്കല ചെറുന്നിയൂർ ശ്രീ വിലാസത്തില്‍ അജിത്- സ്മിത ദമ്പതികളുടെ മകന്‍ അശ്വിൻ നായർ (17), പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയും ബെംഗളൂരു കൊത്തന്നൂരില്‍ സ്ഥിരതാമസക്കാരുമായ തോമസ്‌ ജോര്‍ജ് -പേൾ ദമ്പതികളുടെ മകന്‍ ഈതൻ ജോൺ ജോര്‍ജ് (17) എന്നിവരാണ് മരിച്ചത്. യെലഹങ്ക ആര്‍.വി. പി.യു. കോളേജിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ബെംഗളൂരു കൊത്തനൂരിലായിരുന്നു താമസം.

ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ഹൊസ്കോട്ട സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡില്‍ വെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാർ ആദ്യം ബെക്കിലിടിക്കുകയും പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട് ചരക്കുലോറിയിൽ ഇടിച്ചുകയറുകയുമായിരുന്നു. കാറിലുണ്ടായിരുന്ന ആറുപേരും ബൈക്ക് യാത്രികനും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. കാറിന്റെ അമിത വേഗമാണ് അപകടകാരണമെന്നാണ് വിവരം. കാര്‍ ഇടിച്ചുകയറിയതിന്റെ ആഘാതത്തില്‍ ട്രക്കിന്റെ ചക്രങ്ങള്‍ വേര്‍പെടുകയും വാഹനം ഒന്നടങ്കം സര്‍വീസ് റോഡിലേക്കു തെറിച്ചുപോവുകയും ചെയ്തു.

അശ്വിനും ഈതനും കൂടാതെ കാറിലുണ്ടായിരുന്ന അർഹാൻ ഷെരീഫ്, അയാൻ അലി (17), ഫ്രേസർ ടൗൺ സ്വദേശി ഭരത് (18), ഫര്‍ഹാന്‍ എന്നിവരും മരിച്ചു. ബൈക്ക് യാത്രികനായ ദേവനായ്ക്കഹള്ളി സ്വദേശി ഗഗനും (26) സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹൊസകോട്ടെയിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനാണ് ഗഗൻ. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.

രണ്ടാം വര്‍ഷ പിയുസി വിദ്യാര്‍ഥികളാണ് അശ്വിനും ഈഥനും. അശ്വിന്റെ പിതാവ് അജിത്ത് എസ്ഐഡിബിയിൽ ഉദ്യോഗസ്ഥനാണ്. അമ്മ സ്മിത നായർ കോഗ്നിസന്റിൽ ജോലി ചെയ്യുന്നു. അശ്വിന്റെ മൃതദേഹം കേരളസമാജം ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി.

ഈതന്റെ പിതാവ് ജോർജ് ഡല്‍ഹിയില്‍ സൈബർ മീഡിയ റിസർച്ച് വിംഗ് പ്രസിഡണ്ടാണ്. അമ്മ പേൾ ഐബിഎമ്മില്‍ ഉദ്യോഗസ്ഥയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബാഗ്ലൂര്‍ റോഡിലെ കണ്ണൂരിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാര ശുശ്രൂഷകള്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കമ്മനഹള്ളി സെന്റ്‌ ജെയിംസ് സി എസ് ഐ മലയാളം ചര്‍ച്ചില്‍ നടക്കും. തുടർന്ന് സംസ്‌കാരം ഹൊസൂർ റോഡ് ഇന്ത്യൻ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
SUMMARY: Hoskota road accident; Two Malayali students among the dead

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അറ്റകുറ്റപ്പണികള്‍; ബെംഗളൂരുവിലെ 80-ലധികം പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎൽ നടത്തുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് (ജൂലൈ 21) ബെംഗളൂരുവിലെ...

1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 1000 കോടിയിലധികം രൂപ വിലമതിക്കുന്ന 12...

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

മാനന്തവാടി: വയനാട്ടിൽ വീണ്ടും ഷിഗെല്ല. വയനാട് ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥിക്കാണ്...

തൃശൂരിൽ നേരിയ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ, നാല് വീടുകള്‍ക്ക് വിള്ളല്‍

തൃശൂർ: തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരുവിൽനിന്നും കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ-പശ്ചിമ റെയിൽവേ...

യെലഹങ്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ, കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണം: കേരളസമാജം കര്‍ണാടക

ബെംഗളൂരു: ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിൽ താമസിക്കുന്ന...

ആക്രമണ സാധ്യത, കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍...

ബെംഗളൂരുവിൽ പിതാവിനെ മകന്‍ ഇരുമ്പ് വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തി; നേപ്പാൾ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ...

Related Articles

Popular Categories