ഹൊസൂര്‍:ഹൊസൂരിൽ നടന്ന ടിഎൻ റൈസിങ് നിക്ഷേപക സംഗമത്തിൽ 26,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള 53 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. തമിഴ്‌നാട്ടിനെ 2030-ഓടെ ഒരു ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. 11.19 ശതമാനം വളർച്ചയോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം മുന്നേറുകയാണെന്നും അതിനിയും മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പുനരുപയോഗ ഊർജം, പ്രതിരോധം, പാദരക്ഷാ നിർമാണം തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങളാണ് ഹൊസൂരിൽ പുതുതായി മുതൽ മുടക്കുന്നത്. ഇതിൽ വൻകിട സംരഭങ്ങളും ചെറുകിട, ഇടത്തരം വ്യവസായങ്ങളും ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവ യാഥാർഥ്യമായാൽ 49,353 പേർക്ക് തൊഴിൽ ലഭിക്കും. അദ്ദേഹം പറഞ്ഞു. കൃഷ്ണഗിരി ജില്ലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സ്റ്റാലിൻ നിർവഹിച്ചു.
SUMMARY: Hosur: Investors meet; 53 MoUs signed for investments worth Rs 26,000 crore
ആലപ്പുഴ: പി.എം ശ്രീ വിഷയത്തിൽ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് പഠിപ്പ്മുടക്ക്. സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ…
കാസറഗോഡ്: സീതാംഗോളിക്ക് സമീപം അനന്തപുരയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഏതാനും പേർക്ക് ഗുരുതരമായി പരുക്കേറ്റു. അസം സിംഗ്ലിമാര…
തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം.…
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും…