ASSOCIATION NEWS

ഹൊസൂർ കൈരളി സമാജം ഓണാഘോഷം ഇന്ന്

ബെംഗളൂരു: ഹൊസൂർ കൈരളി സമാജം ഓണാഘോഷം ‘ഓണനിലാവ് 2025’ ഹോട്ടൽ ഹിൽസ് മൂകാണ്ടപ്പള്ളിയിൽ ഇന്ന് രാവിലെ 7 മണി മുതല്‍ നടക്കും. അത്തപ്പൂക്കളമത്സരത്തോടെ ആഘോഷം ആരംഭിക്കും. മുതിർന്നവരുടെയും കുട്ടികളുടെയും കലാപരിപാടികൾ, ഓണസദ്യ, തിരുവാതിരക്കളി, സാംസ്കാരിക സമ്മേളനം, രാഗമാലിക, ഹാസ്യപരിപാടി, കൈപ്പട്ടൂർ കലാവേദിയുടെ ഫ്യൂഷൻ മെഗാഷോ, നാടൻപാട്ടും നാടൻകലാരൂപങ്ങളും ചേർത്തിണക്കിക്കൊണ്ടുള്ള കൊച്ചിൻ പാണ്ഡവാസിന്റെ മെഗാഷോ തുടങ്ങിയ പരിപാടികൾ അരങ്ങേറും.

സാംസ്കാരികസമ്മേളനത്തിൽ കൃഷ്ണഗിരി എംപി കെ. ഗോപിനാഥ്, ഹൊസൂർ എംഎൽഎ വൈ. പ്രകാശ്, ഹൊസൂർ മേയർ എസ്.എ. സത്യ, നടി വിനയപ്രസാദ്, ടിവി പ്രോഗ്രാം കോഡിനേറ്റർ ഹരി പി. നായർ എന്നിവർ അതിഥികളാകും. സമാജം പ്രസിഡന്റ് ജി. മണി, ജനറൽ സെക്രട്ടറി അനിൽ കെ. നായർ, ട്രഷറർ അനിൽ ദത്ത്, ഓണാഘോഷ കമ്മിറ്റി ചെയർമാൻ എം. രവീന്ദ്രൻ, സ്പോർട്സ് കമ്മിറ്റി ചെയർമാൻ എൻ.കെ. പ്രേമരാജൻ, ചാരിറ്റബിൾ കമ്മിറ്റി ചെയർമാൻ എൻ. ഗോപിനാഥ് എന്നിവർ പരിപാടിയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വംനൽകും.
SUMMARY: Hosur Kairali Samajam is celebrating Onam today

NEWS DESK

Recent Posts

സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതര വീഴ്ച; രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ

റാഞ്ചി: ജാർഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. തലാസീമിയ രോഗ ബാധിതനായ ഏഴു…

15 minutes ago

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താ​മ​ര​ശേ​രി…

1 hour ago

കാറിലിടിച്ച ബൈക്ക് റോഡിലേക്ക് തെന്നിവീണു; ടോറസ് ലോറി കയറി യുവാവിന് ദാരുണാന്ത്യം

തൃശൂർ: കയ്പമംഗലം പനമ്പിക്കുന്നില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കയ്പമംഗലം സ്വദേശി മാമ്പറമ്പത്ത് രാഹുല്‍ (27) ആണ് മരിച്ചത്.…

1 hour ago

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ‘മോൻതാ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ്…

2 hours ago

സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് അപേക്ഷ 27 വരെ

ന്യൂഡല്‍ഹി: കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 27 വരെ…

2 hours ago

തദ്ദേശ തിരഞ്ഞെടുപ്പ്: പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു, 2.84 കോടി വോട്ടര്‍മാര്‍, 2798 പ്രവാസികൾ

തിരുവനന്തപുരം: തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു . ആകെ 2,84,46,762 വോട്ടര്‍മാരാണുള്ളത്. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന്…

3 hours ago