Categories: ASSOCIATION NEWS

ഹൊസൂർ കൈരളി സമാജം ഓണാഘോഷം ഞായറാഴ്ച

ബെംഗളൂരു : ഹൊസൂർ കൈരളി സമാജം സംഘടിപ്പിക്കുന്ന ‘ഒരുമയുടെ ഓണം 2024’ ഞായറാഴ്ച രാവിലെ 6.30-ന് ഹോട്ടൽ ഹിൽസ് മൂകാണ്ടപ്പള്ളിയിൽ നടക്കും. അത്തപ്പൂക്കള മത്സരത്തോടെ ഓണാഘോഷപരിപാടികള്‍ക്ക് തുടക്കമാകും.

കുട്ടികളുടെ കലാപരിപാടികൾ, കൈരളി സമാജം രാഗമാലിക ടീം അവതരിപ്പിക്കുന്ന ഗാനമേള, ഡാൻസ് മാസ്റ്റർ വിഷ്ണു ടി.ഡി.എസും സംഘവും അവതരിപ്പിക്കുന്ന ഡാൻസ്, കലാമണ്ഡലം രശ്മി ശരത്തും കുട്ടികളും അവതരിപ്പിക്കുന്ന ഡാൻസ്, മിഥുനും സംഘവും അവതരിപ്പിക്കുന്ന കേരളനടനം എന്നിവ അരങ്ങേറും.

ഉച്ചയ്ക്ക് 11.30 മുതൽ ഓണസദ്യ, കൈരളി സമാജം ടീമിന്റെ തിരുവാതിരക്കളി, കൈപ്പട്ടൂർ കലാവേദി അവതരിപ്പിക്കുന്ന ഫ്യൂഷൻ ശിങ്കാരിമേളം, കൈരളി കലാകാരന്മാരുടെ കോമഡി സ്കിറ്റ്, പിന്നണിഗായിക ദുർഗാ വിശ്വനാഥ്, റിത്തുരാജ് എന്നിവരും സംഘവുമവതരിപ്പിക്കുന്ന ഗ്രാൻഡ് മ്യൂസിക്കൽ ഷോ, ഭാസി, പോൾസനും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ എന്നിവയുമുണ്ടാകും.

ഉച്ചയ്ക്ക് 2 ന  സാംസ്കാരിക സമ്മേളനത്തിൽ കൃഷ്ണഗിരി എം.പി. കെ. ഗോപിനാഥ്, ഹൊസൂർ എം.എൽ.എ. വൈ. പ്രകാശ്, ഹൊസൂർ മേയർ എസ്.എ. സത്യ, കൃഷ്ണഗിരി കളക്ടർ കെ.എം. സരയു എന്നിവർ പങ്കെടുക്കും.
<BR>
TAGS : ONAM-2024

Savre Digital

Recent Posts

എംഎല്‍എ ഹോസ്റ്റലില്‍ രണ്ട് മുറികളുണ്ട്; വി.കെ. പ്രശാന്തിനെതിരെ കെ.എസ്. ശബരിനാഥൻ

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്‌ കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…

2 minutes ago

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: 200 ഓളം വിമാന സര്‍വീസുകള്‍ വൈകി

ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…

56 minutes ago

റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണു; കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ…

2 hours ago

കാമ്പസുകളിലെ രാഷ്ട്രീയം; പ്രത്യേക സമിതിയെ നിയോഗിച്ച് കര്‍ണാടക കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്തെ കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയവും തിരഞ്ഞെടുപ്പും തിരിച്ചുകൊണ്ടുവരുന്നതിനുള്ള സാധ്യത പരിശോധിക്കാൻ കർണാടക കോൺഗ്രസ് പ്രത്യേക സമിതിക്ക് രൂപം നൽകി.…

2 hours ago

കടുവയെ പിടികൂടി

ബെംഗളൂരു: ജനവാസമേഖലക്കടുത്ത് നിന്ന് ഒരു കടുവ വനംവകുപ്പ് പിടികൂടി. നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിലെ മെടികുപ്പെ വന്യജീവി സങ്കേതത്തിലെ കല്ലട്ടി…

3 hours ago

ടാറ്റനഗർ-എറണാകുളം എക്സ്പ്രസിൽ തീപിടിത്തം; ഒരാൾ മരിച്ചു, അപകടം ആന്ധ്രയിൽ

വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ തീപിടിത്തം. കേരളത്തിലേക്കുള്ള ടാറ്റ നഗര്‍ - എറണാകുളം എക്‌സ്പ്രസിലാണ് (ട്രെയിന്‍ നമ്പര്‍ 18189) തീപിടിച്ചത്. വിജയവാഡ…

3 hours ago