ASSOCIATION NEWS

ഹൊസൂർ കൈരളി സമാജം ‘ഓണനിലാവ്’ 26-ന്

ബെംഗളൂരു: ഹൊസൂർ കൈരളി സമാജം ഓണാഘോഷം ‘ഓണനിലാവ് 2025’ ഒക്ടോബർ 26-ന് ഹോട്ടൽ ഹിൽസ് മൂകാണ്ടപ്പള്ളിയിൽ നടക്കും. രാവിലെ ഏഴിന് അത്തപ്പൂക്കളമത്സരത്തോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും. മുതിർന്നവരുടെയും കുട്ടികളുടെയും കലാപരിപാടികൾ, ഓണസദ്യ, തിരുവാതിരക്കളി, സാംസ്കാരികസമ്മേളനം, രാഗമാലിക, ഹാസ്യപരിപാടി, കൈപ്പട്ടൂർ കലാവേദിയുടെ ഫ്യൂഷൻ മെഗാഷോ, കൊച്ചിൻ പാണ്ഡവാസിന്റെ മെഗാഷോ തുടങ്ങിയ പരിപാടികൾ അരങ്ങേറും.

സാംസ്കാരികസമ്മേളനത്തിൽ കൃഷ്ണഗിരി എംപി കെ. ഗോപിനാഥ്, ഹൊസൂർ എംഎൽഎ വൈ. പ്രകാശ്, ഹൊസൂർ മേയർ എസ്.എ. സത്യ, നടി വിനയാ പ്രസാദ്, ടിവി പ്രോഗ്രാം കോഡിനേറ്റർ ഹരി പി. നായർ എന്നിവർ അതിഥികളായി പങ്കെടുക്കും. സമാജം പ്രസിഡന്റ് ജി. മണി, ജനറൽ സെക്രട്ടറി അനിൽ കെ. നായർ, ട്രഷറർ അനിൽ ദത്ത്, ഓണാഘോഷക്കമ്മിറ്റി ചെയർമാൻ എം. രവീന്ദ്രൻ, സ്പോർട്സ് കമ്മിറ്റി ചെയർമാൻ എൻ.കെ. പ്രേമരാജൻ, ചാരിറ്റബിൾ കമ്മിറ്റി ചെയർമാൻ എൻ. ഗോപിനാഥ് എന്നിവർ നേതൃത്വം നൽകും.

ഓണാഘോഷത്തിന്റെ ഭാഗമായുള്ള കായികമത്സരം ഇന്നലെ അദിയമ്മൻ കോളേജ് ഗ്രൗണ്ടിൽ നടന്നു. രാവിലെ ഒൻപതിന് സമാജം പ്രസിഡന്റ് ജി. മണിയുടെ അധ്യക്ഷതയിൽ മുൻ തമിഴ്നാട് കായികമന്ത്രി ബാലകൃഷ്ണ റെഡ്ഡി ഉദ്ഘാടനം ചെയ്തു.
SUMMARY: Hosur Kairali Samajam ‘Onanilavu’ on the 26th

NEWS DESK

Recent Posts

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു

വാല്‍പ്പാറ: തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം പുലർച്ചെ രണ്ടരയ്ക്കാണ്…

23 minutes ago

യുപിയില്‍ ദളിത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി; നാലുപേര്‍ പിടിയില്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ദളിത് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അക്രമികള്‍ തടയുകയായിരുന്നു. പെണ്‍കുട്ടിയെ ബലമായി പിടിച്ചു…

1 hour ago

ഹിറ്റ് ചിത്രങ്ങളുടെ ശില്‍പ്പി, ഛായാഗ്രാഹകന്‍ ബാബു അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ശില്‍പ്പിയായ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു (88) അന്തരിച്ചു. ചെന്നൈ ആല്‍വാര്‍പ്പേട്ടിലെ ആശുപത്രിയിലായിരുന്നു…

1 hour ago

കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ നിര്‍ദേശം

ബെംഗളൂരു: സംസ്ഥാനത്ത് കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്താന്‍ ബെസ്‌കോം നിര്‍ദേശിച്ചു. യൂണിറ്റിന് 1.65 രൂപ ഉയര്‍ത്താനാണ് ബെസ്‌കോം മാനേജ്‌മെന്റ് കര്‍ണാടക…

2 hours ago

പത്തു വയസുകാരി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവം; റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍

ബെംഗളൂരു: മൈസൂരുവില്‍ 10 വയസുകാരി പീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍. മൈസൂരു ജില്ലാ ഭരണകൂടത്തിനും ജില്ലാ…

2 hours ago

കര്‍ണാടകയില്‍ 18,000 അധ്യാപകരെ കൂടി നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ

ബെംഗളൂരു: എയ്ഡഡ് സ്‌കൂളുകളിലേക്ക് 6,000 ഗസ്റ്റ് അധ്യാപകരും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് 12,000 അധ്യാപകരും ഉള്‍പ്പെടെ 18,000 അധ്യാപകരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം…

2 hours ago