LATEST NEWS

ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് വീട് പൂര്‍ണ്ണമായും കത്തി നശിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍ ആളപായമില്ല. കൊളക്ക ബയലിലെ പരേതനായ ഗണപതി ആചാര്യയുടെ ഭാര്യ പുഷ്പയുടെ വീടാണ് കത്തി നശിച്ചത്. തീപിടുത്തത്തില്‍ 10 ലക്ഷം രൂപയുടെ നഷ്ടം വന്നതായി കരുതുന്നു.

തീ പടർന്നത് കണ്ടയുടൻ സമീപവാസികള്‍ കാസറഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആർ വിനോദ് കുമാറിൻ്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് വാഹനങ്ങള്‍ എത്തിയാണ് തീ അണച്ചത്. പുഷ്പയുടെ മക്കളായ ജനാർദ്ദനൻ, മോഹനൻ ഇവരുടെ ഭാര്യമാർ, മക്കള്‍ എന്നിവരടങ്ങുന്ന 9 അംഗങ്ങളാണ് വീട്ടില്‍ താമസിച്ചിരുന്നത്.

മക്കള്‍ നാല് പേരും സ്കൂളില്‍ പോയിരുന്നു. ജനാർദ്ദനൻ കാസറഗോഡ് തുണിക്കടയിലും മോഹനൻ ബീബത്തുബയല്‍ സർവീസ് സ്റ്റേഷനിലും പണിക്കു പോയിരുന്നു. നാല് മുറികളോടു കൂടിയ ഓടുവെച്ച വീടാണ് അഗ്നിക്കിരയായത്. തീപിടുത്തത്തില്‍ വീട്ടിലെ മറ്റ് സാധന സാമഗ്രികളും പൂർണമായും കത്തി നശിച്ചു. ലോണ്‍ അടയ്ക്കാനായി വെച്ചിരുന്ന 15,000 രൂപ, ടിവി , മിക്സി, കട്ടില്‍, വീടിൻ്റെ ആധാരം, മറ്റ് സർട്ടിഫിക്കറ്റുകള്‍ റേഷൻ കാർഡ് എന്നിവയും കത്തിയമർന്നു.

SUMMARY: House completely destroyed by fire from gas stove; family barely escapes

NEWS BUREAU

Recent Posts

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് വീണ്ടും നീട്ടി പാക്കിസ്ഥാൻ

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ ആകാശപരിധിയിലൂടെ പറക്കുന്നതിനുള്ള നിരോധനം നീട്ടി പാകിസ്ഥാൻ. ജനുവരി 24 വരെയാണ് നിലവിലെ വിലക്ക് നീട്ടിയത്.…

11 minutes ago

“സയൻസിലൂടെ ഒരു യാത്ര”ശാസ്ത്ര പരിപാടി ശ്രദ്ധേയമായി

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യലഹങ്ക സോണും വിശ്വേശ്വരയ്യ മ്യൂസിയവും സംയുക്തമായി യലഹങ്ക വിനായക പബ്ലിക് സ്കൂളിൽ “സയൻസിലൂടെ ഒരു യാത്ര”…

51 minutes ago

ക്രിസ്മസ്, പുതുവത്സര അവധി; കോയമ്പത്തൂരിൽ നിന്ന് മംഗളൂരു വഴി ഹരിദ്വാറിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍, വഡോദര-കോട്ടയം, ചെർലപ്പള്ളി-മംഗളൂരു റൂട്ടുകളിലും സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര അവധി പ്രമാണിച്ച് പാലക്കാട്, കോഴിക്കോട്, മംഗലാപുരം വഴി ഹരിദ്വാറിലേക്ക് സ്പെഷ്യല്‍ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ.…

1 hour ago

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു; ടയര്‍ ഊരിത്തെറിച്ചു

തിരുവനന്തപുരം: വാമനപുരത്ത് മന്ത്രി സജി ചെറിയാന്‍ വാഹനം അപകടത്തില്‍പ്പെട്ടു. വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.…

2 hours ago

ഒ. സദാശിവന്‍ കോഴിക്കോട് മേയറായേക്കും

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഎമ്മിന്റെ ഒ സദാശിവന്‍ മേയറായേക്കും. തടമ്പാട്ടുത്താഴം വാര്‍ഡില്‍ നിന്നാണ് ഒ സദാശിവന്‍ മത്സരിച്ച്‌ ജയിച്ചത്. ഇക്കാര്യത്തില്‍…

3 hours ago

കര്‍മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത്; റെജി മാത്യുവിന് മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കൊച്ചി: കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തല്‍. കർമ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി…

4 hours ago