ബെംഗളൂരു: ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട്ടുടമസ്ഥന് പരുക്ക്. കഡബയിലെ അദ്ദഗഡ്ഡെ അങ്കണവാടിക്ക് സമീപമുള്ള ഫാറൂഖിൻ്റെ വസതിയിൽ ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം.
ഉച്ചയോടെ ഫാറൂഖിന്റെ ഭാര്യയും മക്കളും വിവാഹത്തിൽ പങ്കെടുക്കാൻ പോയി. പിന്നീട് ഫാറൂഖ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഈ സമയം ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. നാട്ടുകാരാണ് വിവരം പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്. പോലീസെത്തി ഫാറൂഖിനെ രക്ഷിച്ച് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് വർഷം മുമ്പാണ് ഫാറൂഖ് ഫ്രിഡ്ജ് വാങ്ങിയത്. ഫയർഫോഴ്സ് എത്തി തീയണച്ചു. സംഭവത്തിൽ കടബ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TAGS: KARNATAKA| ACCIDENT
SUMMARY: House owner injured after refrigerator blasts
കോഴിക്കോട്: വോട്ടര്‍മാരുമായി വന്ന ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരുക്കേറ്റു. തലയാട് പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വോട്ടര്‍മാരുമായി വന്ന…
കാസറഗോഡ്: ബദിയഡുക്ക കുമ്പഡാജെയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് സമീപത്തുണ്ടായ സ്‌ഫോടത്തില്‍ നായ ചത്തു. വിവരമറിഞ്ഞെത്തിയ പോലീസ് സമീപത്തു നിന്നും സ്ഫോടക…
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട പോളിങ് ആദ്യ അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ 35.05 ശതമാനം പോളിങ് രേഖപ്പെടുത്തി. മലപ്പുറത്താണ്…
കണ്ണൂർ: എല്‍ഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി ഗ്രാമ പഞ്ചായത്തിലെ ചേരിക്കല്‍…
ബെംഗളൂരു: രാജ്യത്തേക്ക് അനധികൃതമായി കുടിയേറ്റം നടത്തിയ 10 ബംഗ്ലാദേശി പൗരന്മാർക്ക് രണ്ട് വർഷം തടവും 10,000 രൂപ വീതം പിഴയും…
ബെംഗളൂരു: മാണ്ഡ്യയില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റു. കെ.ആർ പേട്ട് കട്ടർഘട്ടയില് ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം.…