LATEST NEWS

ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ അപകടം; വീട്ടമ്മ മരിച്ചു

കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍
സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് (46) ആണ് മരിച്ചത്.

ബൈക്കില്‍ വൈക്കം ഭാഗത്തേയ്‌ക്ക് പോകുകയായിരുന്ന ആശയും ഭര്‍ത്താവും തലയോലപ്പറമ്പ് ചാലപ്പറമ്പ് ഭാഗത്തുവച്ചാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍  കണ്ടെയ്‌നര്‍ ലോറി തട്ടുകയും റോഡില്‍ വീണ ആശയുടെ ദേഹത്തിലൂടെ ചക്രം കയറുകയുമായിരുന്നു.ആശ തല്‍ക്ഷണം മരിച്ചു. പ്രമോദിന് കാര്യമായ പരിക്കില്ല. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
SUMMARY: Housewife dies in accident while riding scooter with husband

NEWS DESK

Recent Posts

തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ സിപിഐയിൽ നിന്ന് പുറത്താക്കി

തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…

13 minutes ago

വോട്ടർപട്ടികയിൽ പേരില്ല, സംവിധായകൻ വി.എം. വിനുവിനും മത്സരിക്കാനാകില്ല; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…

34 minutes ago

ഡൽഹി സ്ഫോടനം; ഗൂഢാലോചനയിൽ ഭാഗമായ പ്രതി കശ്മീരിൽ പിടിയിൽ

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീ​ഗനറിൽ വച്ചാണ് യുവാവിനെ…

57 minutes ago

പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ  നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…

2 hours ago

തിരുവനന്തപുരത്ത് 19-കാരനെ സുഹൃത്ത് കുത്തിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…

3 hours ago

തത്ത്വമസി വെൽഫെയർ അസോസിയേഷന്‍ നോർക്ക കെയർ ബോധവത്ക്കരണ ക്യാമ്പ്

ബെംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ/ ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോർ കമ്മിറ്റി അംഗം…

3 hours ago