ബെംഗളൂരു: ബെംഗളൂരുവിൽ വീട്ടമ്മയേയും മകനെയും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യെലഹങ്കയിലാണ് സംഭവം. രമ്യ (40). മകൻ ഭാർഗവ് (13) എന്നിവരാണ് മരിച്ചത്. ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനാൽ അയൽവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇവർ ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. രണ്ട് ദിവസമായി ഇരുവരും പുറത്തിറങ്ങിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
മൃതദേഹങ്ങൾക്ക് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. ഭർത്താവിൻ്റെ മരണശേഷം താൻ വിഷാദത്തിലായിരുന്നെന്നും ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും രമ്യയുടെ ആത്മഹത്യ കുറിപ്പിലുള്ളതായി പോലീസ് പറഞ്ഞു.
സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ രമ്യയുടെ ഭർത്താവ് ശ്രീധർ മൂന്ന് മാസം മുമ്പാണ് കാൻസർ ബാധിച്ച് മരിച്ചത്. ഭർത്താവിൻ്റെ മരണശേഷം ഇവർ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായും പോലീസ് പറഞ്ഞു. മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
TAGS: BENGALURU UPDATES | SUUCIDE
SUMMARY: Homemaker, minor son found dead in flat at Yelahanka in Bengaluru
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…