കോഴിക്കോട് ചെക്യോടില്‍ ആയുധശേഖരം കണ്ടെത്തി. വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെക്യാട് കായലോട്ട് താഴെ പാറച്ചാലില്‍ മുക്കിലാണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്. റോഡില്‍ കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയില്‍ 14 സ്റ്റീല്‍ ബോംബുകള്‍, രണ്ട് പൈപ്പ് ബോംബുകള്‍, രണ്ട് വടിവാളുകള്‍ എന്നിവയാണ് കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടർന്ന് വളയം പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ബോംബും ആയുധങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മേഖലയില്‍ പോലീസ് പരിശോധന തുടരുകയാണ്.
TAGS : KOZHIKODE
SUMMARY : 14 Steel Bombs, 2 Pipe Bombs, 2 Wood Swords; Huge cache of weapons found in Kozhikode
സ്റ്റോക്കോം: 2025ലെ വൈദ്യശാസ്‌ത്രത്തിലുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. മേരി ഇ. ബ്രങ്കോ, ഫ്രെഡ് റാംസ്‌ഡെല്‍, ഷിമോണ്‍ സകാഗുച്ചി എന്നിവർക്കാണ് സമ്മാനം.…
കൊച്ചി: മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ നല്‍കിയ ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ തർക്കത്തിന്…
ആലപ്പുഴ: ഓണം ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ്.നായർക്കാണ് ഒന്നാം സമ്മാനമായ 25 കോടി…
തിരുവനന്തപുരം: ശബരിമല സ്വർണപാളി വിവാദത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതി നിർദേശം നല്‍കി. എഡിജിപി എച്ച് വെങ്കിടേഷിന് അന്വേഷണ ചുമതല. എസ്…
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. മലപ്പുറം സ്വദേശിനിയായ ആറു വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ്…
എറണാകുളം: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന്…