ബെംഗളൂരു: 123 കിലോ കഞ്ചാവുമായി മൂന്നു മലയാളികൾ മംഗളൂരുവില്‍ പിടിയിൽ. കാസറഗോഡ് അടൂര്‍ മൊഗരു ഹൗസിൽ പരേതനായ ഖാലിദ് ഹാജിയുടെ മകൻ മസൂദ് എം കെ (45), കാസറഗോഡ് പരപ്പ ദേലംപടിയിലെ ചന്ദമൂല ഹൗസിൽ പരേതനായ എം പി അബ്ദുള്ളയുടെ മകൻ മുഹമ്മദ് ആഷിഖ് (24), കാസറഗോഡ് പരപ്പ ദേലംപടിയിലെ ഇബ്രാഹിമിന്റെ മകൻ സുബൈർ (30) എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്രയിൽ നിന്നും കാറിൽ രഹസ്യമായി കഞ്ചാവ് കടത്തുന്നതിനിടയിൽ മൂടുബിദിരെ മതടക്കെരെയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് കാറുകളും അഞ്ച് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയ കഞ്ചാവിന് ഏകദേശം 46.2 ലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മൂടുബിദിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
SUMMARY: Huge drug bust in Mangaluru; Three Malayalis arrested with 123 kg of ganja
ബെംഗളൂരു: കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഉദയനഗർ വിതരണ കേന്ദ്രമായ ആയുർബന്ധു ആയുർവേദിക്ക് ആൻഡ് പഞ്ചകർമ്മ സെന്ററിൽ ദീർഘകാലം സേവനമനുഷ്‌ടിച്ച് കേന്ദ്ര ഗവണ്മെന്റ്…
യെമൻ: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാറിന്‍റെ…
ബെംഗളൂരു: വിലക്ക് പിൻവലിച്ചതോടെ മാസങ്ങൾക്കകം നഗര വ്യാപകമായി 6404 പരസ്യ ഹോർഡിങ്ങുകൾ സ്ഥാപിക്കുമെന്ന് റിപ്പോർട്ട്. 611 റോഡുകളിൽ ഇവ സ്ഥാപിക്കുന്നതിനാണ്…
ബെംഗളൂരു: ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി നഗരവാസികളിൽ നിന്നും നേരിട്ടു സ്വീകരിച്ച പരാതികളിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ 3 ജീവനക്കാരെ…
ചെന്നൈ: തമിഴ്‌നാടിലെ തൂത്തുക്കുടിയിൽ കഞ്ചാവ് വിൽപന ചോദ്യംചെയ്ത രണ്ട് സഹോദരങ്ങളെ ഗുണ്ടാ സംഘം കൊന്ന് കുഴിച്ചുമുടി. പണ്ടുകരൈ സ്വദേശി മാരിപാണ്ടി,…
തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായുള്ള ദ്വിദിന കോൺക്ലേവിന് ഇന്ന് തുടക്കമാകും. രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.…