കൊച്ചി: കൊച്ചി വില്ലിംഗ്ടണ്‍ ഐലൻഡിനു സമീപം വന്‍ കുഴല്‍പ്പണവേട്ട. ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപ പിടികൂടി. തമിഴ്നാട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രാജഗോപാല്‍, ബീഹാർ സ്വദേശിയായ സതീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണങ്കാട്ട് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഓട്ടോയില്‍ രണ്ട് തുണി സഞ്ചികളിലായിട്ടായിരുന്നു രണ്ടുകോടിയോളം പണം കണ്ടെത്തിയത്. എറണാകുളം ബ്രോഡ്വേയിലുള്ള ഒരു സ്ഥാപന ഉടമ ഏല്പിച്ച പണമാണ് ഇതെന്നും ഇത് മറ്റാരേയോ എല്പ്പിക്കാന് കാത്ത് നില്‍ക്കുന്നതിനിടെയാണ് പിടിയിലാവുന്നതെന്നുമാണ് ലഭ്യമാകുന്ന വിവരം.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാവുന്നത്. പിടിച്ചെടുന്ന പണം കള്ളപ്പണമാണോ എന്നതില്‍ പരിശോധന തുടരുകയാണെന്നും കൂടുതല്‍ പരിശോധന നടത്തിയതിന് ശേഷം മാത്രമേ വ്യക്തത വരുത്താൻ കഴിയൂ എന്നുമാണ് പോലീസ് പറയുന്നത്.
TAGS : LATEST NEWS
SUMMARY : Huge money laundering operation; 2 arrested with around Rs 2 crore
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഉത്തര്‍പ്രദേശ് സ്വദേശിയായ വ്യക്തി മതില് ചാടി കടന്ന് പാര്‍ലമെന്റിനുള്ളില്‍ പ്രവേശിച്ചു. അതിക്രമിച്ച് പ്രവേശിച്ച…
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന് മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവുമായി നടുറോഡില്‍ പാതിരായ്ക്ക് വാഹനം വഴിമാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം. ഇന്നലെ…
ബെംഗളൂരു : നിയമസഭയിൽ ആർഎസ്എസ് പ്രാര്‍ഥനാഗാനം ആലപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. വ്യാഴാഴ്ച, കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍…
കൊളംബോ: ശ്രീലങ്ക മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇന്നലെയാണ് റനിൽ വിക്രമസിംഗെയെ അഴിമതി കേസിൽ സിഐഡി അറസ്റ്റ് ചെയ്തത്.…
ബെംഗളൂരു: പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുനിൽ ഉപാസനയുടെ ഓർമ്മക്കുറിപ്പുകളടങ്ങിയ ഇംഗ്ലീഷ് പുസ്തകം 'VOID NICHES' ന്റെ…
ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിനും ദി വയർ വെബ് പോർട്ടലിന്റെ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജനും എതിരായ രാജ്യദ്രോഹക്കേസിൽ…